Thursday September 20th, 2018 - 12:29:am
topbanner
Breaking News

കാല തന്റേ കഥ, സിനിമ ടീം അത് തന്ത്രപൂര്‍വ്വം തട്ടിയെടുത്തു; വിശദീകരണം ആവയശ്യപ്പെട്ട് കോടതി

Jikku Joseph
കാല തന്റേ കഥ, സിനിമ ടീം അത് തന്ത്രപൂര്‍വ്വം തട്ടിയെടുത്തു; വിശദീകരണം ആവയശ്യപ്പെട്ട് കോടതി

രജനികാന്തിന്റെ പുതിയ ചിത്രം കാലയുടെ കഥയുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേയ്ക്ക്. കാലയുടെ യഥാര്‍ത്ഥ കഥ തന്റേതാണെന്ന ചെന്നൈ സ്വദേശിയായ നിര്‍മ്മാതാവ് രാജശേഖരന്റെ പരാതിയില്‍ രജനികാന്തും ടീം അംഗങ്ങളും ഫെബ്രുവരി 12-ന് തങ്ങളുടെ ഭാഗം വ്യക്തമാക്കണമെന്ന് കോടതി ഉത്തരവിട്ടു. മദ്രാസ് ഹൈക്കോടതിയാണ് സംഭവത്തില്‍ വിശദീകരണം ആവയശ്യപ്പെട്ട് ഉത്തരവിട്ടിരിക്കുന്നത്.

കാല തന്റെ കഥയാണെന്നും സിനിമ ടീം അത് തന്ത്രപൂര്‍വ്വം തട്ടിയെടുക്കുകയായിരുന്നുവെന്നും കാണിച്ച് സൗത്ത് ഇന്ത്യന്‍ ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്സിനു രാജശേഖരന്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ചേമ്പര്‍ ഓഫ് കോമേഴ്സ് പരാതി തള്ളുകയാണ് ചെയ്തത്. പിന്നീടാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. പരാതി പരിശോധിച്ച കോടതി സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് രജനികാന്ത്, രഞ്ജിത്ത്, ധനുഷ്, സൗത്ത് ഇന്ത്യന്‍ ആക്ടേഴ്സ് ഫിലിം ആക്ടേഴ്സ് അസോസിയേഷന്‍ എന്നിവര്‍ക്ക് നോട്ടീസയച്ചു.

English summary
madras high court order about rajanikanth new movie kaala
topbanner

More News from this section

Subscribe by Email