Saturday June 23rd, 2018 - 9:12:pm
topbanner
Breaking News

ഷൂട്ടിംഗ് സെറ്റില്‍ വസ്ത്രം മാറുന്ന മുറിയുടെ ചുമരില്‍ തുളയിട്ട് ഒളിഞ്ഞ് നോക്കി ; വെളിപ്പെടുത്തി ലിന്‍ഡ കാര്‍ട്ടര്‍

suji
 ഷൂട്ടിംഗ് സെറ്റില്‍ വസ്ത്രം മാറുന്ന മുറിയുടെ ചുമരില്‍ തുളയിട്ട് ഒളിഞ്ഞ് നോക്കി ; വെളിപ്പെടുത്തി ലിന്‍ഡ കാര്‍ട്ടര്‍

വണ്ടര്‍ വുമണ്‍ എന്ന ഹോളിവുഡ് ചിത്രം കണ്ടവരെല്ലാം ആദ്യത്തെ ഹോളിവുഡ് സൂപ്പര്‍ ഹീറോ കഥാപാത്രത്തെ കണ്ട് കൈയടിച്ചു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് വണ്ടര്‍ വുമണായി കാണികളുടെ ഹൃദയത്തില്‍ കയറിയ ഒരു അഭിനേത്രിയുണ്ട്, ലിന്‍ഡ കാര്‍ട്ടര്‍. 70'കളില്‍ താന്‍ അഭിനയിച്ച സൂപ്പര്‍ ഹീറോ കഥാപാത്രത്തിന്റെ സെറ്റില്‍ ലൈംഗികമായി അപമാനിക്കപ്പെട്ടതായാണ് കാര്‍ട്ടര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ഷൂട്ടിംഗ് സെറ്റ് വാര്‍ണര്‍ ബ്രതേഴ്‌സ് സ്റ്റുഡിയോയില്‍ നടക്കവെയാണ് ആ ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. താന്‍ വസ്ത്രം മാറുന്ന മുറിയുടെ ചുമരില്‍ ഒരു തുളയിട്ടായിരുന്നു ക്യാമറാമാന്റെ ഒളിഞ്ഞ് നോട്ടം. സംഭവം കണ്ടെത്തി പരാതിപ്പെട്ടതോടെ ക്യാമറാമാന്റെ പണി തെറിച്ചതായും കാര്‍ട്ടര്‍ പറഞ്ഞു.

എന്നാല്‍ ആ ക്യാമറാമാന്റെ പേര് വെളിപ്പെടുത്തി ഇത്രയും വര്‍ഷം കഴിഞ്ഞ് നാണംകെടുത്താന്‍ താല്‍പര്യമില്ലെന്ന് മുന്‍ വണ്ടര്‍ വുമണ്‍ വ്യക്തമാക്കി. തന്നെ പിന്നീടൊരിക്കല്‍ അപമാനിച്ച മറ്റൊരു വ്യക്തി മീ ടൂ മൂവ്‌മെന്റിന്റെ ഭാഗമായി അന്വേഷണം നേരിടുന്നുണ്ട്. അയാളും കുടുക്കിലായി കഴിഞ്ഞു, ഇനി പേര് വെളിപ്പെടുത്തി ആരോപണങ്ങള്‍ കുന്നുകൂട്ടുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് കാര്‍ട്ടറുടെ നിലപാട്.

1975 മുതല്‍ 79 വരെയാണ് വണ്ടര്‍ വുമണ്‍ ടിവി സീരിസായി അരങ്ങേറിയത്. ഈ കഥാപാത്രത്തെ ഇപ്പോള്‍ സിനിമകളില്‍ അവതരിപ്പിക്കുന്നത് ഇസ്രയേലി താരം ഗാള്‍ ഗാഡറ്റാണ്.

 

English summary
lynda carter says that a crew member made a peephole in her dressing room

More News from this section

Subscribe by Email