Monday September 24th, 2018 - 5:33:pm
topbanner

മോഹന്‍ലാല്‍ ആരാധകര്‍ക്ക് സന്തോഷിക്കാം ; ലൂസിഫര്‍ ചിത്രീകരണം 18ന് തുടങ്ങും

suji
മോഹന്‍ലാല്‍ ആരാധകര്‍ക്ക് സന്തോഷിക്കാം ; ലൂസിഫര്‍ ചിത്രീകരണം 18ന് തുടങ്ങും

ആരാധകരുടെ കാത്തിരിപ്പിന് അവസാനമായി ലൂസിഫര്‍ ചിത്രീകരണം തുടങ്ങി. സൂപ്പര്‍ താരം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമെന്നത് തന്നെയാണ് ലൂസിഫറിന്റെ പ്രത്യേകത. മുരളി ഗോപി തിരക്കഥ ഒരുക്കുന്ന ചിത്രം ജൂലൈ 18ന് ആരംഭിക്കും.

തിരുവനന്തപുരം പശ്ചാത്തലമാക്കിയാണ് പ്രാഥമിക ചിത്രീകരണം. ലൊക്കേഷന്‍ തിരഞ്ഞെടുപ്പിനായി പൃഥ്വി കഴിഞ്ഞ ദിവസം തലസ്ഥാനത്ത് എത്തിയിരുന്നു. കേരളത്തെ കൂടാതെ മുംബൈയും വിദേശത്തും ചിത്രീകരണമുണ്ട്.

രഞ്ജിത് ചിത്രം ഡ്രാമ, സൂര്യയ്‌ക്കൊപ്പമുള്ള തമിഴ് ചിത്രം എന്നിവയുമായി ബന്ധപ്പെട്ടുള്ള ഷൂട്ടിങ്ങിനായി ലണ്ടനിലാണ് മോഹന്‍ലാല്‍. തിരിച്ചുവന്നാല്‍ ഉടന്‍ ലൂസിഫറില്‍ മോഹന്‍ലാല്‍ ജോയ്ന്‍ ചെയ്യും.

പൃഥ്വിരാജ് ചിത്രം മൈ സ്റ്റോറി ജൂലൈ ആറിന് തിയറ്ററിലെത്തും. പാര്‍വതിയാണ് നായിക .റോഷ്‌നി ദിനകറാണ് ചിത്രം സംവിധാനം ചെയ്യുന്നത് .

 

Read more topics: lucifer, mohanlal, prithiraj
English summary
lucifer shooting starts on july 18
topbanner

More News from this section

Subscribe by Email