Tuesday September 25th, 2018 - 8:50:am
topbanner

മുഖം കാണിക്കാതെ ' ലൂസിഫര്‍' ; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

suji
മുഖം കാണിക്കാതെ ' ലൂസിഫര്‍' ; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. പൃഥ്വി ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രം പുറത്തുവിട്ടത്. മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തിന്റെ തിരക്കഥ മുരളി ഗോപിയുടേതാണ്. ദീപക് ദേവാണ് ടൈറ്റില്‍ മ്യൂസിക്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. യുവ താരം പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭം കൂടിയായതോടെ ചിത്രം വാര്‍ത്തയിലിടം നേടി കഴിഞ്ഞു.

English summary
lucifer first look poster
topbanner

More News from this section

Subscribe by Email