Wednesday April 24th, 2019 - 2:01:am
topbanner
topbanner

കലിപ്പ് ലുക്കില്‍ ശക്തി കപൂര്‍; 'ലൂസിഫറി'ലെ 30-ാം ക്യാരക്ടര്‍ പോസ്റ്റര്‍ എത്തി

JB
കലിപ്പ് ലുക്കില്‍ ശക്തി കപൂര്‍; 'ലൂസിഫറി'ലെ 30-ാം ക്യാരക്ടര്‍ പോസ്റ്റര്‍ എത്തി

പൃഥ്വിരാജ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ പുതിയ ചിത്രമായ ''ലൂസിഫര്‍'' മലയാള സിനിമയില്‍ ചരിത്രമാവുകയാണ്. ഇതുവരെയുള്ള റെക്കോര്‍ഡുകളെല്ലാം പഴങ്കഥയാക്കി മുന്നേറുകയാണ് ചിത്രമെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിലെ 30-ാം ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണിപ്പോള്‍ അണിയറപ്രവര്‍ത്തകര്‍.

സംഘാനി എന്ന കഥാപാത്രമായെത്തുന്ന പ്രശസ്ത ബോളിവുഡ് നടന്‍ ശക്തി കപൂറിന്റെ ലുക്കാണ് പുറത്തുവിട്ടിരിക്കുന്നത്. ചിത്രമിറങ്ങും മുമ്പ് 26ഉം പിന്നീട് മൂന്നും ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്തുവിട്ടതിനുശേഷമുള്ള പോസ്റ്ററാണിത്. സ്റ്റീഫന്‍ നെടുംപള്ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനെയാണ് ലൂസിഫറില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. കലാഭവന്‍ ഷാജോണ്‍ മോഹന്‍ലാലിന്റെ സഹായിയായി ചിത്രത്തിലുണ്ട്. 40 കോടിയിലേറെ മുതല്‍മുടക്കില്‍ ഒരുങ്ങിയ ചിത്രത്തിന്റെ തിരക്കഥ മുരളി ഗോപിയാണ്.

പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍പെടുന്ന സിനിമയാണ് ലൂസിഫര്‍. ബോളിവുഡ് താരം വിവേക് ഒബ്‌റോയി ആണ് വില്ലന്‍. ഇന്ദ്രജിത്ത്, ടൊവിനോ, ഫാസില്‍, ജോണ്‍ വിജയ്, മഞ്ജുവാര്യര്‍, ബൈജു തുടങ്ങിയവരാണ് മറ്റുതാരങ്ങള്‍. ചിത്രത്തിന്റെ ഛായാഗ്രഹണം സുജിത്ത് വാസുദേവ്. സംഗീതം ദീപക് ദേവ് എന്നിവരാണ്.

 

Read more topics: lucifer, 30th character, out,
English summary
lucifer 30th character out
topbanner

More News from this section

Subscribe by Email