Thursday November 15th, 2018 - 10:22:pm
topbanner

ആരാധിക ചോരകൊണ്ട് ഐ ലവ് യു എഴുതി അയച്ചു; അരുതെന്ന് കാളിദാസ്

NewsDesk
ആരാധിക ചോരകൊണ്ട് ഐ ലവ് യു എഴുതി അയച്ചു; അരുതെന്ന് കാളിദാസ്

കൊച്ചി: മലയാള സിനിമയില്‍ നായകനായി അരങ്ങേറിയ സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പുതന്നെ ജയറാമിന്റെ മകന്‍ കാളിദാസിന് പ്രേമലേഖനങ്ങള്‍ എത്തിത്തുടങ്ങി.

പൂമരം സിനിമയിലെ ഗാനം ഹിറ്റായതോടെയാണ് നായകന് ആരാധകരേറുന്നത്. സ്വന്തം രക്തംകൊണ്ടാണ് ഒരു ആരാധിക കാളിദാസിന് പ്രേമലേഖനമെഴുതിയിരിക്കുന്നതെന്നാണ് ഞെട്ടിക്കുന്ന കാര്യം.

തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കത്ത് പങ്കുവച്ച് കാളിദാസ് തന്നെ വിവരം ആരാധകരെ അറിയിച്ചു. അങ്ങേയറ്റം വിഷമവും ഖേദവുമാണ് ഇത്തരം എഴുത്തുകളെന്ന് കാളിദാസ് പറയുന്നു.

'രാവിലെ ഉണര്‍ന്നതു തന്നെ ഏറെ അസ്വസ്ഥത ജനിപ്പിച്ച ഈ കത്ത് കണ്ടുകൊണ്ടാണ്. ഏതോ ഒരു പെണ്‍കുട്ടി രക്തം കൊണ്ട് എന്റെ പേര് എഴുതിയിരിക്കുകയാണ് ഈ കത്തില്‍. ദയവു ചെയ്ത് ഇങ്ങനെയൊന്നും ചെയ്യരുത്.

എന്നെ സന്തോഷിപ്പിക്കാന്‍ വേണ്ടിയാണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെങ്കില്‍ ഇതൊന്നുമല്ല വേണ്ടത്. തീയ്യറ്ററില്‍ പോയി എന്റെ സിനിമകള്‍ കാണൂ, അതു തന്നെ എനിക്ക് ആവശ്യത്തിലും അധികം സന്തോഷം തരുന്ന കാര്യമാണ്.

അതല്ലാതെ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നതിലൂടെ എന്നെ വിഷമിപ്പിക്കാന്‍ മാത്രമേ നിങ്ങള്‍ക്കു കഴിയൂ. അതുകൊണ്ടു തന്നെ ഞാന്‍ നിങ്ങളോടൊക്കെ അപേക്ഷിക്കുകയാണ്, ദയവു ചെയ്ത് ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യരുത്,' കാളിദാസ് തന്റെ പോസ്റ്റില്‍ പറയുന്നു.

English summary
A love letter written in blood for actor Kalidas Jayaram
topbanner

More News from this section

Subscribe by Email