Tuesday May 21st, 2019 - 8:25:pm
topbanner
topbanner

സൂര്യയും ജ്യോതികയും കാർത്തിയും ഒരുമിച്ചെത്തി വോട്ട് ചെയ്തു

RA
 സൂര്യയും ജ്യോതികയും കാർത്തിയും ഒരുമിച്ചെത്തി വോട്ട് ചെയ്തു

ചെന്നൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ട പോളിംഗ് ആരംഭിച്ചു. തമിഴ്നാടും കർണാടകയും അടക്കം 12 സംസ്ഥാനങ്ങളിലെ 95 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. വെല്ലൂർ ഒഴികെയുള്ള തമിഴ്‌നാട്ടില്‍ 38 ലോക്സഭാ സീറ്റുകളിലും 18 നിയമസഭാ മണ്ഡലങ്ങളിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. സിനിമാ താരങ്ങളും രാഷ്ട്രീയ നേതാക്കളുമടക്കം നിരവധി പ്രമുഖര്‍ തമിഴ്‌നാട്ടില്‍ വോട്ട് രേഖപ്പെടുത്തി.

നടൻ സൂര്യയും ഭാര്യ ജ്യോതികയും കുടുംബസമേതം എത്തി വോട്ട് ചെയ്തു.സഹോദരൻ കാർത്തിയും സൂര്യക്കൊപ്പം വോട്ട് ചെയ്യാനെത്തി . ചെന്നൈ ടി നഗറിലെ പോളിംഗ് ബൂത്തിലാണ് ഇവർ വോട്ട് ചെയ്തത് ചെന്നൈ ടി നഗറിലെ പോളിംഗ് ബൂത്തിലാണ് ഇവർ വോട്ട് ചെയ്തത് നീണ്ടവരിയിൽ നിന്ന് മിനിറ്റുകൾക്ക് ശേഷമാണ് സൂര്യാ കുടുംബം വോട്ട് ചെയ്തത് .സൂര്യയുടെയും കാർത്തിയുടെയും പിതാവും നടനുമായ ശിവകുമാറും ഇവർക്കൊപ്പം വോട്ട് ചെയ്തു.

English summary
loksaba election surya votting
topbanner

More News from this section

Subscribe by Email