Sunday October 20th, 2019 - 1:21:am
topbanner

വിവാഹമോചനം നേടിയപ്പോള്‍ ആശ്വാസം തോന്നുവെന്ന് ലിസി

rajani
വിവാഹമോചനം നേടിയപ്പോള്‍ ആശ്വാസം തോന്നുവെന്ന് ലിസി

ചെന്നൈ: വിവാഹമോചനത്തിന് പിന്നാലെ മനസ് തുറന്ന് നടി ലിസി ലക്ഷ്മി. നിയമപരമായി വിവാഹമോചനം നേടിയപ്പോള്‍ തനിയ്ക്ക് ആശ്വാസം തോന്നുവെന്ന് ലിസി പറഞ്ഞു. ദീര്‍ഘമായതും ദുര്‍ഘടമായതുമായ യാത്രയുടെ അവസാനമാണ് വിവാഹമോചനമെന്നും ലിസി പ്രസ്താവനയില്‍ പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഹൃതിക് റോഷന്‍ സുസൈന്‍, മഞ്ജു വാര്യര്‍ ദിലീപ്, അമല വിജയ് അങ്ങനെ തുടങ്ങി അടുത്തിടെ നടന്ന വിവാഹമോചനങ്ങളില്‍ പങ്കാളികള്‍ പരസ്പരം ബഹുമാനിച്ചിരുന്നെന്നും ഞങ്ങളുടെ കാര്യത്തില്‍ അത് അങ്ങനെയല്ലായിരുന്നുവെന്നും ലിസി പറയുന്നു.

കോടതിക്ക് അകത്തും പുറത്തും പരസ്പരബഹുമാനമില്ലാത്തതും ബഹളങ്ങളും നിറഞ്ഞതായിരുന്നു ഞങ്ങളുടെ വിവാഹമോചനം. ലിസി പറയുന്നു.വിവാഹമോചനം തന്നെ ഇത്രയും മോശമായ അവസ്ഥയിലാണെങ്കില്‍ ഞങ്ങളുടെ വിവാഹബന്ധവും എത്രത്തോളം ബുദ്ധിമുട്ടേറിയതായിരുന്നുവെന്ന് ഇതിലൂടെ മനസ്സിലാക്കാം. ഇപ്പോള്‍ ഒരു ആശ്വാസം ഉണ്ട്. വെല്ലുവിളികള്‍ നിറഞ്ഞ വഴിയിലൂടെയുള്ള എന്റെ യാത്രയുടെ അവസാനമാണിത്. കൂടെ നിന്നവര്‍ക്കും സഹായിച്ചവര്‍ക്കും നന്ദി. ലിസി കൂട്ടിച്ചേര്‍ത്തു.

ഒടുവില്‍ വേര്‍പിരിഞ്ഞു; പ്രിയദര്‍ശനും ലിസിക്കും കോടതി വിവാഹമോചനം അനുവദിച്ചു

തളിപ്പറമ്പ്; പ്യൂണിന്റെ കൊലപാതകം; അന്വേഷണം വഴിതെറ്റിച്ചത് ദൃശ്യം മോഡല്‍ ആസൂത്രണം

 

Read more topics: lissy, divorce, priyadarshan
English summary
lissy divorce priyadarshan
topbanner

More News from this section

Subscribe by Email