Wednesday November 14th, 2018 - 10:38:am
topbanner

ആദം ജോണിലെ പ്രേതബാധയുള്ള വീട്ടില്‍ വച്ച് ഷൂട്ടിങ്ങിനിടെ ചില അനുഭവങ്ങളുണ്ടായി ; ലെന

suji
ആദം ജോണിലെ പ്രേതബാധയുള്ള വീട്ടില്‍ വച്ച് ഷൂട്ടിങ്ങിനിടെ ചില അനുഭവങ്ങളുണ്ടായി ; ലെന

പൃഥ്വിരാജ് നായകനായ ആദം ജോണ്‍ ചിത്രീകരണത്തിനിടെയുണ്ടായ അനുഭവം പങ്കുവച്ച് ലെന. പ്രതേബാധയുള്ള വീട്ടിലെ രംഗങ്ങള്‍ ചിത്രീകരിക്കേ ചില അനുഭവങ്ങളുണ്ടായെന്ന് ലെന പറയുന്നു.

സ്‌കോട്‌ലന്‍ഡിലെ ആ വീട് ശരിക്കും പ്രേതബാധയുള്ള വീടാണെന്നാണ് പറയപ്പെടുന്നത്. ആ വീടിന്റെ ഉടമസ്ഥര്‍ തന്നെ അവര്‍ പലപ്പോഴും അവിടെ പലരും നടക്കുന്നതായിട്ടും ലൈറ്റുകള്‍ തനിയെ കത്തുന്നതായിട്ടും കണ്ടിട്ടുണ്ടെന്ന് പറഞ്ഞിട്ടുണ്ട്, ലെന പ്രമുഖ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

ചിത്രത്തില്‍ നിലവറയ്ക്കുള്ളില്‍ ഒറ്റയ്ക്കിരിക്കുന്ന സീനുണ്ട്. കുറച്ച് നേരം ഒരു പേടി എന്നെ പിടികൂടിയിരുന്നു. ഒരു തണുപ്പൊക്കെ അനുഭവപ്പെടുന്ന പോലെ തോന്നിയിരുന്നു. ഒരു ക്യാമറയും ഞാനും മാത്രമേ ആ നിലവറയില്‍ ഉണ്ടായിരുന്നുള്ളു. പേടിച്ചുവെങ്കില്‍ പോലും ഭയം പുറത്ത് കാണിച്ചില്ല. പിന്നെ അഭിനയിക്കുമ്പോള്‍ ഒരു ധൈര്യമൊക്കെ താനേ വരും. അതല്ലാതെ ഒറ്റയ്ക്കവിടെ പോയി നില്ക്കാന്‍ എന്നോട് പറഞ്ഞാല്‍ ഞാന്‍ നില്‍ക്കില്ല ,ലെന പറയുന്നു.

 

Read more topics: lena, scotland, adam john
English summary
lena reveals some un usual experience in adam john location
topbanner

More News from this section

Subscribe by Email