Friday November 16th, 2018 - 6:47:am
topbanner

വിവാഹത്തില്‍ വലിയ വിശ്വാസമില്ലെന്ന് ലെന

rajani v
വിവാഹത്തില്‍ വലിയ വിശ്വാസമില്ലെന്ന് ലെന

കളികൂട്ടുകാരനെ പ്രണയിച്ച് വിവാഹം കഴിച്ച് അവസാനം ആ യാത്ര ശരിയാകില്ലെന്ന് മനസിലായതോടെ വേര്‍പിരിഞ്ഞ ലെന തന്റെ ജീവിതത്തെ കുറിച്ച് മനസ്തുറക്കുന്നു. വിവാഹത്തില്‍ വലിയ വിശ്വാസം ഇല്ലെന്നാണ് താരം പറയുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ വിവാഹത്തെ കുറിച്ചുള്ള കാഴ്ച പാടും മുന്നോട്ടുള്ള ജീവിതത്തെ കുറിച്ചും വ്യക്തമാക്കിയത്.

ഞാന്‍ എന്റെ ജീവിതം ജീവിക്കുന്നു. അതില്‍ ആരും ഇടപെടാറില്ല. എന്നെ ആരുംബുദ്ധിമുട്ടിക്കാറുമില്ല. പുറത്തിറങ്ങിയാല്‍ ബിസിനസ്, പുതിയ സിനിമ എന്നിവയെക്കുറിച്ചാണ്എല്ലാവരും പറയാറ്. എപ്പോഴും പിന്നിലേയ്ക്കു ചിക്കിച്ചികഞ്ഞു പോകുന്ന ആള്‍ക്കാര്‍ എന്റെചുറ്റുവട്ടത്തില്ല.

ജീവിതത്തില്‍ ഇനിയൊരു കൂട്ടു വേണ്ടേ എന്ന ചോദ്യത്തിനു ലെന പറഞ്ഞത് ഇങ്ങനെയായിരുന്നു. എനിക്കുകുറെ ഫ്രണ്ടസ് ഉണ്ട്. എന്റെ ഫാമിലിയുണ്ട്. അതു തന്നെ ധാരാളം. പിന്നെ എനിക്കു വിവാഹത്തില്‍വലിയ വിശ്വാസം ഇല്ല. എന്നാലും ഞാന്‍ സ്ഥായിയായിട്ടൊരു മസ്‌കോ സ്റ്റാച്യൂവോ ഒന്നുമല്ല.

ഒരുമനുഷ്യ ജീവി മാത്രം. ജീവിതം എങ്ങനെയാണു മുന്നോട്ടു പോകുക എന്ന പ്രവചിക്കാന്‍ പറ്റില്ലല്ലോ.പിന്നെ എന്തിനാ ഇതൊക്കെ ആലോചിച്ചു ടെന്‍ഷന്‍ അടിക്കുന്നത്. ഈ ഒരു നിമിഷം ജീവിതം ഭയങ്കരരസമായിട്ടാണു മുന്നോട്ടു പോകുന്നത്. എന്തോ ഇതെല്ലാം കാലം നല്‍കുന്ന തത്വചിന്തകളാകും എന്നു ലെനപറയുന്നു.

 

 

Read more topics: lena, concept
English summary
lena concept about marriage
topbanner

More News from this section

Subscribe by Email