Wednesday November 21st, 2018 - 4:27:pm
topbanner

നടിമാരുടെ സംഘടനയെ കുറിച്ച് ധാരണയില്ല ; നടി ലെന

suji
നടിമാരുടെ സംഘടനയെ കുറിച്ച് ധാരണയില്ല ; നടി ലെന

തന്റെ അഭിപ്രായം പറയാന്‍ മടിയില്ലാത്ത വ്യത്യസ്ഥ സിനിമകളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് ലെന. ഏതു വേഷവും തനിക്ക് തിളങ്ങുമെന്ന് വ്യക്തമാക്കിയ നടി. മലയാള സിനിമാ വനിതാ അംഗങ്ങളുടെ കൂട്ടായ്മയായ വുമണ്‍ ഇന്‍ സിനിമ കളക്ടീവിനെ കുറിച്ച് താരത്തിന്റെ അഭിപ്രായം ചര്‍ച്ചയാകുകയാണ് .

'' സംഘടനയുടെ രൂപവത്കരണ സമയത്ത് താന്‍ സ്‌കോട്‌ലന്‍ഡിലായിരുന്നെന്നും തിരിച്ചു വന്നതിനുശേഷം തന്റേതായ തിരക്കുകളില്‍ പെട്ടതിനാല്‍ ആരും തന്നെ സമീപിച്ചില്ല.

സംഘടനയെക്കുറിച്ച് വ്യക്തതയില്ലാത്തതുകൊണ്ടുതന്നെ ആ സംഘടനയെക്കുറിച്ച് കൂടുതല്‍ പറയാനുള്ള അര്‍ഹത തനിക്കില്ല, ലെന പറയുന്നു.
നടി ആക്രമിക്കപ്പെടുമ്പോള്‍ താന്‍ സിഡ്‌നിയിലായിരുന്നെന്നും അതുകൊണ്ട് സംഭവം വളരെ കഴിഞ്ഞാണ് താന്‍ അറിഞ്ഞതെന്നും ലെന പറയുന്നു. 'സംഭവം അറിഞ്ഞ ശേഷം കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു എന്ന് തോന്നിയിട്ടുണ്ട്. സ്ത്രീകള്‍ കെയര്‍ഫുള്ളായിരിക്കണം. ഞാന്‍ വ്യക്തിപരമായി എടുക്കുന്ന മുന്‍കരുതലാണ് പരമാവധി രാത്രി ഒറ്റക്കു യാത്രചെയ്യാതിരിക്കുക എന്നതൊക്കെ. സിനിമയില്‍ സ്ത്രീ പുരുഷ ഭേദമുള്ളതായി തോന്നിയിട്ടില്ല. ഉണ്ടോ ഇല്ലയോ എന്ന് കൃത്യമായി പറയാന്‍ പറ്റില്ല. എന്റെ അനുഭവത്തില്‍ അതില്ല.' ലെന പറയുന്നു.

 

Read more topics: lena, women in cinema collective
English summary
lena comment about women in cinema collective
topbanner

More News from this section

Subscribe by Email