Monday November 19th, 2018 - 6:03:pm
topbanner

അസുര വിത്തിനുശേഷം ലെന വീണ്ടും ആസിഫിന്റെ അമ്മയാകുന്നു

RAJANI
അസുര വിത്തിനുശേഷം ലെന വീണ്ടും ആസിഫിന്റെ അമ്മയാകുന്നു

ജീന്‍ പോള്‍ ലാലിന്റെ കന്നി ചിത്രമായ ഹണി ബീയുടെ രണ്ടാം ഭാഗം വരുന്നു എന്ന വാര്‍ത്തകള്‍ പുറത്ത് എത്തിയതോടെ ആരാധകര്‍ ഏറെ ആകാംക്ഷയിലാണ്. ആദ്യഭാഗത്തില്‍ നിന്നും വ്യത്യസ്തമായി ഒരു കുടുംബചിത്രമായാണ് സംവിധായകന്‍ ഹണി ബീ 2 ഒരുക്കുന്നത്.

ആസിഫ് അലി, ഭാവന, ലാല്‍, ബാലു വര്‍ഗീസ്, ബാബുരാജ് എന്നിവര്‍ ആദ്യ ഭാഗത്തിലെകഥാപാത്രങ്ങളായി വീണ്ടും എത്തുമ്പോള്‍, ശ്രീനിവാസനും ലെനയും ആസിഫിന്റെ അച്ഛനമ്മമാരുടെ വേഷത്തില്‍ ചിത്രത്തില്‍ എത്തുകയാണ്.

അസുരവിത്ത് എന്ന ചിത്രത്തില്‍ ആസിഫിന്റെ അമ്മയായി ലെന മുമ്പ് അഭിനയിച്ചിട്ടുണ്ട്. റൂബിയെന്നാണ് ലെനയുടെ കഥാപാത്രത്തിന്റെ പേര്. പുതിയ തലമുറ ബന്ധങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതുംചിത്രത്തില്‍ കാണിക്കുന്നു. ചിത്രത്തില്‍ തമ്പി ആന്റണി എന്ന കഥാപാത്രത്തെയാണ് ശ്രീനിവാസന്‍ അവതരിപ്പിക്കുന്നത്.

Read more topics: lena, asif, ali, mother, character
English summary
lena asif ali mother character
topbanner

More News from this section

Subscribe by Email