Tuesday May 21st, 2019 - 8:29:pm
topbanner
topbanner

സിനിമയില്‍ നിന്നുള്ള ആ ഒളിച്ചോട്ടം ; നടി ലെന പറയുന്നതിങ്ങനെ

suji
സിനിമയില്‍ നിന്നുള്ള ആ ഒളിച്ചോട്ടം ; നടി ലെന പറയുന്നതിങ്ങനെ

സിനിമയില്‍ നിന്ന് ഒളിച്ചോടി പിന്നീട് സിനിമയിലേക്ക് തിരിച്ചെത്തിയ താരമാണ് ലെന. പഠനത്തിന് പ്രാധാന്യം നല്‍കി വിവാഹത്തിന് പ്രാധാന്യം നല്‍കി ഒടുവില്‍ സിനിമയാണ് തന്റെ മേഖലയെന്ന് ലെന തിരിച്ചറിഞ്ഞു. ജീവിതത്തിലെ ആ വഴിത്തിരിവിനെ കുറിച്ച് താരം പറയുന്നതിങ്ങനെ

ചെറുപ്പകാലം മുതലുള്ള സുഹൃത്താണ് അഭിലാഷ്. ആ സമയത്ത് അഭിലാഷിന് ബാംഗ്ലൂരില്‍ ജോലിയുണ്ട്. എന്നാല്‍ കല്യാണം കഴിച്ചാലോ എന്ന് ഞങ്ങള്‍ തീരുമാനിച്ചു. പക്ഷേ കല്യാണം കഴിഞ്ഞാല്‍ പിന്നെ അഭിനയിക്കാന്‍ പറ്റില്ല എന്ന് അഭിലാഷ് ഒരു നിബന്ധന വെച്ചു. അങ്ങനെ കല്യാണത്തിന് വേണ്ടി വീണ്ടും സിനിമയില്‍ നിന്ന് ഒളിച്ചോടി.

കല്യാണത്തിന് ശേഷം ആറേഴ് മാസം വെറുതെ വീട്ടിലിരുന്നു. വരുമാനമൊന്നുമില്ലാതെ ഇത്രനാള്‍ വീട്ടിലിരുന്നപ്പോള്‍ ഇത് ശരിയാവില്ലെന്നും എന്തെങ്കിലും പ്രൊഡക്ടീവ് ആയി ചെയ്യണം എന്നും തോന്നി. അങ്ങനെ ജീവിതത്തില്‍ ഫ്രസ്‌ട്രേഷന്‍ അനുഭവിക്കാനാരംഭിച്ചു. ആ സമയത്താണ് ഓമനത്തിങ്കള്‍ പക്ഷി എന്ന സീരിയലിലെ നായികാ വേഷത്തിലേക്ക് ഓഫര്‍ വരുന്നത്. കേട്ടപാതി അഭിലാഷിനോട് ചോദിക്കാതെ തന്നെ ഓകെ പറയുകയായിരുന്നു. അപ്പോഴേക്കും അഭിലാഷിന് പക്വതയൊക്കെ ആയിരുന്നു, തന്റെ അവസ്ഥ മനസിലാക്കി. ആ സീരിയല്‍ നല്ല ഹിറ്റായി. അങ്ങനെയാണ് സജീവമായി അഭിനയത്തിലേക്ക് വരുന്നത്.

 

Read more topics: lena, marriage
English summary
lena about marriage life
topbanner

More News from this section

Subscribe by Email