Monday September 24th, 2018 - 11:17:am
topbanner

ക്രിസ്മസ് കച്ചവടം പിടിക്കാന്‍ തട്ടിന്‍പുറത്തെ അച്ചുതനുമായി ലാല്‍ ജോസും, കുഞ്ചാക്കോയും

suji
ക്രിസ്മസ് കച്ചവടം പിടിക്കാന്‍ തട്ടിന്‍പുറത്തെ അച്ചുതനുമായി ലാല്‍ ജോസും, കുഞ്ചാക്കോയും

ലാല്‍ ജോസ്, കുഞ്ചാക്കോ ബോബന്‍ എപ്പോഴും ഒരു വിജയകൂട്ടുകെട്ടാണ്. ഇവര്‍ ഒരുമിച്ചപ്പോഴൊക്കെ മലയാളികള്‍ക്ക് മികച്ച സിനിമകള്‍ ലഭിച്ചു. ഇവര്‍ വീണ്ടും ഒരുമിക്കുന്ന ചിത്രത്തിന്റെ പേരാണ് തട്ടിന്‍പുറത്തെ അച്ചുതന്‍.

ഈ ചിത്രവുമായി മുന്നോട്ട് പോകുകയാണെന്നാണ് പ്രഖ്യാപനം. എല്‍സമ്മ എന്ന ആണ്‍കുട്ടി, പുള്ളിപ്പുലിയും ആട്ടിന്‍കുട്ടിയും എന്നീ ചിത്രങ്ങള്‍ മികച്ച സാമ്പത്തിക വിജയവും നേടിയിരുന്നു. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

എല്‍സമ്മയ്ക്കും, പുള്ളിപ്പുലിയ്ക്കും തിരക്കഥ ഒരുക്കിയ എം സിന്ധുരാജാണ് തട്ടിന്‍പുറത്തെ അച്ചുതനും തിരക്കഥ രചിക്കുക. സെപ്റ്റംബറില്‍ ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രം ക്രിസ്മസ് റിലീസായി തീയേറ്ററില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് അണിയറക്കാര്‍.

 

English summary
lal jose kunchacko boban reunite for thattinpurath achyuthan
topbanner

More News from this section

Subscribe by Email