Friday April 26th, 2019 - 1:36:am
topbanner
topbanner

അനിയത്തിപ്രാവ് കഴിഞ്ഞ് നല്ല സിനിമയൊന്നുമില്ലേ ; ട്രോളിയ ആരാധകന് ചാക്കോച്ചന്റെ മറുപടി

suji
അനിയത്തിപ്രാവ് കഴിഞ്ഞ് നല്ല സിനിമയൊന്നുമില്ലേ ; ട്രോളിയ ആരാധകന് ചാക്കോച്ചന്റെ മറുപടി

തന്നെ ട്രോളിയ ആരാധകന് മറുപടിയുമായി നടന്‍ കുഞ്ചാക്കോ ബോബന്‍. താരം ഇന്‍സ്റ്റ്ഗ്രാമില്‍ പോസ്റ്റ് ചെയ്ത പരസ്യ വീഡിയോയ്ക്ക് താഴെയായിരുന്നു കമന്റും മറുപടിയും.

ചാക്കോച്ചാ, നല്ലൊരു സിനിമ അടുത്തെങ്ങാനും കാണാന്‍ പറ്റുമോ ? അനിയത്തി പ്രാവ് കഴിഞ്ഞിട്ടൊന്നും കാണാന്‍ പറ്റിയിട്ടില്ല എന്നായിരുന്നു വീഡിയോയ്ക്ക് താഴെയുള്ള കമന്റ്. ചാക്കോച്ചന്റെ മറുപടി ഇങ്ങനെ ,മണിച്ചിത്രത്താഴ് കാണൂ, ഒപ്പം കൈ കൂപ്പുന്ന ഒരു ഇമോജിയും.
തട്ടുംപുറത്ത് അച്യുതന്‍, അള്ള് രാമചന്ദ്രന്‍ എന്നിവയാണ് ചാക്കോച്ചന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍. നിലവില്‍ ആഷിക് അബു സംവിധാനം ചെയ്യുന്ന വൈറസില്‍ ചാക്കോച്ചന്‍ ഡോക്ടറുടെ വേഷത്തില്‍ എത്തുന്നു.

Read more topics: kunjakko , viral
English summary
kunjakko comment viral
topbanner

More News from this section

Subscribe by Email