Monday August 20th, 2018 - 9:14:am
topbanner

ചാക്കോച്ചനെ പോസ്റ്റ്മാനാക്കി ഹിന്ദി പത്രം

suji
ചാക്കോച്ചനെ പോസ്റ്റ്മാനാക്കി ഹിന്ദി പത്രം

പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ പരസ്യത്തില്‍ തന്റെ പടം കണ്ട് കുഞ്ചാക്കോ അമ്പരന്നു കാണും. ഉത്തരേന്ത്യയില്‍ പുറത്തിറങ്ങുന്ന ഹിന്ദുസ്ഥാന്‍ ജോബ് സേര്‍ച്ച് എന്ന ഹിന്ദി പത്രത്തിലാണ് താരത്തിന്റെ ചിത്രം വന്നത്. താരത്തിന്റെ ഒരിടത്തൊരു പോസ്റ്റ്മാന്‍ എന്ന ചിത്രത്തിലെ രംഗമാണ് പത്രത്തിന്റെ ഒന്നാം പേജില്‍ അടിച്ചുവന്നത്.

ബിഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, ഡല്‍ഹി എന്നീ സ്ഥലങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന തൊഴില്‍ വാരികയാണ് ഹിന്ദുസ്ഥാന്‍ ജോബ് സേര്‍ച്ച്.

ഇതിനിടെ മലയാളികള്‍ ട്രോളാക്കി സംഭവം വൈറലുമായി. മലയാളത്തില്‍ മാത്രമല്ല തനിക്കങ്ങ് ബോളിവുഡിലും പിടിയുണ്ടെന്ന് ചാക്കോച്ചന്‍ ഇതിലൂടെ തെളിയിച്ചെന്ന് ട്രോളര്‍മാര്‍ പറയുന്നു.

 

Read more topics: kunjakko, post man,hindi
English summary
kunjakko's postman pic in hindi paper
topbanner

More News from this section

Subscribe by Email