Tuesday November 20th, 2018 - 9:15:pm
topbanner

മകളെ ദത്തെടുത്തതാണ്; സമൂഹത്തെ ഭയന്ന് മറച്ചുവെച്ച രഹസ്യം വെളിപ്പെടുത്തി കുമാര്‍ സാനു

suji
മകളെ ദത്തെടുത്തതാണ്; സമൂഹത്തെ ഭയന്ന് മറച്ചുവെച്ച രഹസ്യം വെളിപ്പെടുത്തി കുമാര്‍ സാനു

വര്‍ഷങ്ങളോളം കാത്തുസൂക്ഷിച്ച രഹസ്യം വെളിപ്പെടുത്തി ഗായകന്‍ കുമാര്‍ സാനു. 2001ല്‍ താന്‍ മകളെ ദത്തെടുത്ത വിവരമാണ് സോനു ഇപ്പോള്‍ തുറന്നുപറഞ്ഞത്. മകള്‍ ഷാണോണ്‍ ഇന്നൊരു കൗമാരക്കാരിയാണ്, ഒപ്പം ഗായികയും. തന്റെ മകളെക്കുറിച്ച് ഏറെ അഭിമാനമുണ്ടെന്ന മുഖവുരയോടെയാണ് കുമാര്‍ സാനു ഇത് പറയുന്നത്.

സമൂഹത്തെ ഭയന്നാണ് ഇതുവരെ ഇക്കാര്യം പറയാതിരുന്നത്. 'സമൂഹം എന്ത് ചിന്തിക്കുമെന്ന് ഭയന്നിരുന്നു. അതുകൊണ്ടാണ് ഇത് പറയാതെ പോയത്. ആളുകള്‍ മകളെ എങ്ങിനെ നോക്കിക്കാണും എന്നൊരു ആശങ്കയുണ്ടായിരുന്നു. പക്ഷെ ഇപ്പോള്‍ ഇത് പറയണമെന്ന് തോന്നി. ഷാണോണില്‍ ഏറെ അഭിമാനമുണ്ട്. അവളെന്റെ യഥാര്‍ത്ഥ മകളാണോ അല്ലയോ എന്നൊന്നും പ്രശ്‌നമല്ല', കുമാര്‍ സാനു വ്യക്തമാക്കി.

വളരെയധികം അധ്വാനിക്കാന്‍ തയ്യാറാണ് മകള്‍. ചെറിയ കാലം കൊണ്ട് ഏറെ നേട്ടങ്ങള്‍ കൊയ്തു. മകളുടെ പേരിലാണ് ഹോളിവുഡിലെ ആളുകള്‍ എന്നെ അറിയുന്നത്. ഇത് കുടുംബത്തിന് ഏറെ അഭിമാനകരമാണ്, സാനു പറയുന്നു.

ജസ്റ്റിന്‍ ബീബറിന് വേണ്ടി പാട്ടെഴുതുന്ന ജാസണ്‍ പൂ ബിയ ബോയ്ഡ് എഴുതിയ 'എ ലോംഗ് ടൈം' എന്ന പോപ്പ് സിംഗിള്‍ ഗാനം ആലപിച്ചാണ് ഷാണോണ്‍ രംഗത്തിറങ്ങിയത്.

 

Read more topics: kumar sanu ,daughter ,adopted
English summary
kumar sanu says he adopted daughter in 2001 kept it a secret for fear of society
topbanner

More News from this section

Subscribe by Email