Sunday September 22nd, 2019 - 7:56:am
topbanner
Breaking News
jeevanam

കോമാളിയായി ജയം രവി; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

JB
കോമാളിയായി ജയം രവി; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

'അടങ്കമരു' എന്ന ചിത്രത്തിനു ശേഷം ജയം രവി നായകനാകുന്ന കോമാളിയുടെ മോഷന്‍ പോസ്റ്റര്‍ പുറത്ത് വിട്ടത് കഴിഞ്ഞ ദിവസമായിരുന്നു. അതിന് തൊട്ടുപിന്നാലെ തന്നെ ചിത്രത്തിലെ പുതിയ പോസ്റ്ററും പുറത്തു വിട്ടിരിക്കുകയാണ് താരം.നവാഗതനായ പ്രദീപ് രംഗനാഥനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാജല്‍ അഗര്‍വാളും സംയുക്ത ഹെഗ്ഡെയൂമാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്. ഒരു ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട രോഗിയുടെ ലുക്കിലായിരുന്നു ജയം രവിജയം രവി ഫസ്റ്റ്ലുക്കില്‍ പ്രത്യക്ഷപ്പെട്ടത് എങ്കില്‍ സാധാരണ വേഷത്തിലാണ് രണ്ടാം ലുക്ക് പോസ്റ്ററിലുള്ള താരം. ചിത്രത്തില്‍ ആകെ 9 ഗെറ്റപ്പുകളിലാണ് ജയം രവി എത്തുന്നത്.

ചിത്രത്തിലെ ഒരു ഭാഗം മനുഷ്യന്റെ ചരിത്രപരമായ വളര്‍ച്ചയെ ആണ് കാണിക്കുന്നത്. ചിത്രത്തില്‍ ഗുഹാ മനുഷ്യന്‍, ബ്രിട്ടീഷ് അടിമ, രാജാവ് എന്നീ വേഷങ്ങളിലെല്ലാം ജയം രവി എത്തുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 90കളിലെ ലുക്കിലും താരം ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നു.

ചിത്രത്തില്‍ കെഎസ് രവികുമാര്‍, യോഗി ബാബു, ആശിഷ് വിദ്യാര്‍ത്ഥി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ഒരു കോമഡി എന്റര്‍ടെയ്നറായാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. വേള്‍ഡ് ഫിലിംസ് ഇന്റെര്‍നാഷണല്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

 

Viral News

Read more topics: komali film, first look poster,
English summary
komali film first look poster
topbanner

More News from this section

Subscribe by Email