Monday August 20th, 2018 - 9:15:am
topbanner

കാത്തിരിപ്പിനൊടുവില്‍ ഉലകനായകന്റെ വിശ്വരൂപം 2 ട്രെയിലര്‍ എത്തി; ഹിന്ദി ട്രെയിലര്‍ പുറത്തിറക്കിയത് ആമിര്‍ ഖാന്‍

suji
കാത്തിരിപ്പിനൊടുവില്‍ ഉലകനായകന്റെ വിശ്വരൂപം 2 ട്രെയിലര്‍ എത്തി; ഹിന്ദി ട്രെയിലര്‍ പുറത്തിറക്കിയത് ആമിര്‍ ഖാന്‍

ചെന്നൈ: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ കമല്‍ഹാസന്റെ വിശ്വരൂപം 2 ട്രെയിലര്‍ പുറത്തിറങ്ങി. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ട്രെയിലര്‍ റിലീസ് ചെയ്തിട്ടുള്ളത്. ഹിന്ദി ട്രെയിലര്‍ സൂപ്പര്‍താരം ആമിര്‍ ഖാനാണ് പുറത്തുവിട്ടത്.

ചിത്രത്തിന്റെ തമിഴ് ട്രെയിലര്‍ മകള്‍ ശ്രുതി ഹാസനും, തെലുങ്ക് ട്രെയിലര്‍ ജൂനിയര്‍ എന്‍ടിആറും പുറത്തിറക്കി. ഇന്റര്‍നെറ്റില്‍ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ട്രെയിലര്‍ ട്രെന്‍ഡിംഗ് ടോപ്പിക്കായി. 24 മണിക്കൂര്‍ കൊണ്ട് 3 മില്ല്യണ്‍ പ്രേക്ഷകര്‍ കാണാനെത്തി.

വിശ്വരൂപം 2 ആക്ഷന്‍ നിറച്ച സിനിമ തന്നെയാകുമെന്ന് ട്രെയിലര്‍ ഉറപ്പുനല്‍കുന്നു. നിരവധി പ്രമുഖരും പ്രശംസ ചൊരിഞ്ഞ് രംഗത്തെത്തി. ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുമെന്നതിനാല്‍ ഇതിനൊപ്പം നില്‍ക്കുന്ന ചിത്രം ഒരുക്കുന്നത് ഏറെ വെല്ലുവിളിയാണ്.

മുസ്ലീം വിഭാഗങ്ങളെ തീവ്രവാദികളാക്കുന്നു എന്നാരോപിച്ച് ഒരു വിഭാഗം മുസ്ലീം സംഘടനകള്‍ വിശ്വരൂപത്തിന്റെ ഒന്നാം ഭാഗത്തിനെതിരെ രംഗത്ത് വന്നിരുന്നു. വിലക്കും, കേസുമൊക്കെയായി വിവാദങ്ങള്‍ക്കിടെയാണ് ചിത്രം അന്ന് റിലീസ് ചെയ്തത്. ഉലകനായകന്‍ തന്നെയാണ് ചിത്രം എഴുതി, സംവിധാനം ചെയ്യുന്നത്.

Read more topics: kollywood celebs,kamal haasan
English summary
kollywood celebs in awe of kamal haasans film
topbanner

More News from this section

Subscribe by Email