Friday July 20th, 2018 - 8:25:am
topbanner
Breaking News

നയന്‍താരയെ കണ്ടാല്‍ ആര്‍ക്കാണ് പ്രേമിക്കാന്‍ തോന്നാത്തത്?

suji
നയന്‍താരയെ കണ്ടാല്‍ ആര്‍ക്കാണ് പ്രേമിക്കാന്‍ തോന്നാത്തത്?

നയന്‍താര ഓരോ സിനിമ കഴിയുംതോറും കൂടുതല്‍ സുന്ദരിയായി വരികയാണെന്നാണ് പ്രേക്ഷകരുടെ ഒരു ഇത്. പുതിയ ചിത്രമായ കൊലമാവ് കോകിലയിലെ കല്ല്യാണ വയസ്സ് എന്ന ഗാനം പുറത്തുവന്നത് മുതല്‍ ആരാധകര്‍ ആഹ്ലാദത്തിലാണ്. ബാഗും തൂക്കി നടന്നുപോകുന്ന പാവാടക്കാരിയായി എത്തുന്ന നയന്‍സിനെ കെട്ടാന്‍ ആഗ്രഹിക്കുന്ന യോഗി ബാബുവാണ് ഗാനത്തിന്റെ ഇതിവൃത്തം.

ജഗദീഷിന്റെ പഴയകാല സിനിമയില്‍ ഡയലോഗ് മറ്റൊരു തരത്തില്‍ പറഞ്ഞ് കൊണ്ടാണ് യോഗി ബാബുവിന്റെ ഡയലോഗ്. തനിക്ക് ചുറ്റുമുള്ള പല ആളുകളും വിവാഹിതനായി കാണാന്‍ ആഗ്രഹിക്കുന്നതായും, പല പെണ്‍കുട്ടികളും ഇത് മോഹിക്കുന്നുണ്ടെന്നുമൊക്കെയാണ് ആശാന്റെ അവകാശവാദം. പക്ഷെ തനിക്കിഷ്ടം ഈ ഒരാളോടാണ്, പിന്നെ പാട്ട് തുടങ്ങുകയായി.

അനിരുദ്ധ് രവിചന്ദര്‍ സംഗീതം നല്‍കിയിട്ടുള്ള ഗാനം എഴുതിയത് നടന്‍ ശിവകാര്‍ത്തികേയനാണ്. നെല്‍സണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കൊലമാവ് കോകില. നയന്‍സിന്റെ മറ്റൊരു ശക്തമായ കഥാപാത്രമാണ് ചിത്രത്തില്‍ കാണാന്‍ കഴിയുക.

 

Read more topics: kolamavu kokila , kalyana vayasu
English summary
kolamavu kokila song kalyana vayasu
topbanner

More News from this section

Subscribe by Email