Wednesday November 14th, 2018 - 12:23:pm
topbanner

കായംകുളം കൊച്ചുണ്ണി പഴയ കഥയാണ്; പക്ഷെ സംസാരിക്കുന്നത് പുതിയ മലയാളം

suji
കായംകുളം കൊച്ചുണ്ണി പഴയ കഥയാണ്; പക്ഷെ സംസാരിക്കുന്നത് പുതിയ മലയാളം

നിവിന്‍ പോളി കായംകുളം കൊച്ചുണ്ണിയാകുന്നത് ഇപ്പോള്‍ മലയാള സിനിമയിലെ സുപ്രധാന ചര്‍ച്ചയാണ്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രം 19ാം നൂറ്റാണ്ടിന്റെ ആദ്യകാല കഥയാണ് പറയുന്നത്. ചിത്രം റിലീസിന് മുന്‍പ് തന്നെ 25 കോടി വരുമാനം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

പഴയകാല കഥയായതിനാല്‍ പഴയ മലയാളമാകും ചിത്രത്തില്‍ കഥാപാത്രങ്ങള്‍ സംസാരിക്കുകയെന്നാണ് ഇതുവരെ കരുതിയിരുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇങ്ങനെ ആകില്ല കാര്യങ്ങളെന്നാണ് നിവിന്‍ പോളി വ്യക്തമാക്കുന്നത്.

സിനിമയുടെ പ്രാരംഭ ഘട്ടത്തില്‍ പഴയ മലയാളത്തിലാണ് ഡയലോഗുകള്‍ എഴുതിയത്. എന്നാല്‍ പല വാക്കുകളും സാധാരണ പ്രേക്ഷകര്‍ക്ക് മനസ്സിലാകാന്‍ ബുദ്ധിമുട്ട് നേരിടുമെന്ന് പിന്നീട് മനസ്സിലാക്കി. ഇതോടെ എല്ലാവര്‍ക്കും മനസ്സിലാക്കാന്‍ കഴിയുന്ന ഭാഷയിലേക്ക് ഡയലോഗുകള്‍ മാറ്റി, നിവിന്‍ പറയുന്നു.

എന്നാല്‍ ഇത് പഴമ ചോരാതെയാണ് ചെയ്തിരിക്കുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു. 19ാം നൂറ്റാണ്ടിലെ മലയാളത്തില്‍ നിന്നും കടംകൊണ്ട വാക്കുകള്‍ തന്നെയാണ് ചിത്രത്തില്‍ ഉണ്ടാവുക. ബോബി-സഞ്ജയ് കൂട്ടുകെട്ടാണ് ചിത്രത്തിന്റെ തിരക്കഥ. കായംകുളം കൊച്ചുണ്ണിയുടെ ഗുരുവായ ഇത്തിക്കരപ്പക്കിയുടെ വേഷത്തില്‍ മോഹന്‍ലാലും ചിത്രത്തിലുണ്ട്.

 

Read more topics: kochunni,normal malayalam
English summary
kochunni will speak normal malayalam
topbanner

More News from this section

Subscribe by Email