topbanner
Friday November 24th, 2017 - 7:40:am
topbanner
Breaking News

രാജീവ്‌ നായരുടെ കവിതാ സമാഹാരം 'തിമിരകാന്തി' പ്രകാശനം ചെയ്‌തു

RAsh
രാജീവ്‌ നായരുടെ കവിതാ സമാഹാരം 'തിമിരകാന്തി' പ്രകാശനം ചെയ്‌തു

കൊച്ചി: പ്രമുഖ ഗാനരചയിതാവും ചലച്ചിത്ര നിര്‍മാതാവുമായ രാജീവ്‌ നായരുടെ കവിതകളുടെ സമാഹാരം 'തിമിരകാന്തി' പ്രകാശനം ചെയ്‌തു. സിനിമാ- സാഹിത്യ രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ ഗാനരചയിതാവ്‌ റഫീഖ്‌ അഹമ്മദിന്‌ ആദ്യ പുസ്‌തകം നല്‍കി സംവിധായകന്‍ ലാല്‍ ജോസാണ്‌ പ്രകാശനം നിര്‍വഹിച്ചത്‌.

രാജീവ്‌ നായര്‍ എഴുതിയ 29 കവിതകളുടെ സമാഹാരമാണ്‌ തിമിരകാന്തി. ആലങ്കോട്‌ ലീലാകൃഷ്‌ണന്‍, മേജര്‍ രവി, ജയരാജ്‌ വാര്യര്‍, പ്രശസ്‌ത ഛായാഗ്രാഹകനും സംവിധായകനുമായ പി. സുകുമാര്‍, ഛായാഗ്രാഹകന്‍ സുജിത്‌ വാസുദേവ്‌, ബിജിപാല്‍, മധു ബാലകൃഷ്‌ണന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. 

Read more topics: rajeev nair, poetry, thimirakanthi
English summary
kochi rajeev nair poetry thimirakanthi published
topbanner topbanner

More News from this section

Subscribe by Email