Tuesday May 22nd, 2018 - 11:06:pm
topbanner

മെട്രോമാന്റെ ആരാധികയായി റിമ എത്തുന്നു: ദ മെട്രോ വുമണ്‍ ഒരുങ്ങുന്നു

suvitha
മെട്രോമാന്റെ ആരാധികയായി റിമ എത്തുന്നു: ദ മെട്രോ വുമണ്‍ ഒരുങ്ങുന്നു

കേരളത്തിന്റെ അഭിമാനമായ മെട്രോ യാഥാർത്ഥ്യമായപ്പോൾ അണിയറയിൽ പുതിയൊരു മെട്രോ സിനിമയ്ക്കും തിരക്കഥ ഒരുങ്ങുകയാണ്. അറബിക്കടലിന്റെ റാണി-ദ മെട്രോ വുമണ്‍ എന്ന പേരില്‍ എം.പത്മകുമാറും തിരക്കഥാകൃത്ത് എസ്.സുരേഷ് ബാബുവും ചേര്‍ന്നൊരുക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം മെട്രോയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് നടത്തിയത്. ചിത്രത്തിൽ റിമ കല്ലിങ്കലാണ് പ്രധാന വേഷത്തിലെത്തുന്നത്. പി.കെ ലളിത എന്ന സെയില്‍സ് ഗേളായാണ് റിമ ചിത്രത്തിൽ എത്തുന്നത്.

മെട്രോ മാന്റെ കടുത്ത ആരാധികയായ പികെ ലളിത എന്ന സെയില്‍സ് ഗേളിന്റെ ജീവിതവും കൊച്ചി നഗരത്തിന്റെ കഥയുമാണ് ചിത്രത്തിന്റെ പശ്ചാത്തലമാകുന്നത്. എന്നാൽ ഇ ശ്രീധരനായി ആരാണ് എത്തുക എന്നതിൽ ഇനിയും തീരുമാനമായിട്ടില്ല. പി.കെ.ലളിതയ്ക്ക് മെട്രോ മാനോടുള്ള കടുത്ത ആരാധനയെ തുടര്‍ന്ന് മെട്രോമാനെ കാണാന്‍ നടത്തുന്ന ശ്രമങ്ങളും അതിന്റെ പരിണിത ഫലങ്ങളുമാണ് ചിത്രത്തിന്റെ കഥ. അനൂപ് മോനാന്‍, അലന്‍സിയര്‍, അരുണ്‍ നാരായണ്‍, സന്തോഷ് കീഴാറ്റൂര്‍, ശ്രദ്ധ, ഷീലു എബ്രഹാം തുടങ്ങിയവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

ചിത്രത്തിനായി എസ്.സുരേഷ് ബാബുവം എം.യു പ്രദീപും ചേര്‍ന്നാണ് കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത്. മധു നീലകണ്ഠന്‍ ഛായാഗ്രഹണവും വിനോദ് സുകുമാരന്‍ എഡിറ്റിംഗും, മനുജഗത്ത് കലാ സംവിധാനവും നിര്‍വ്വഹിക്കും. ക്രിസ്തുമസ് റിലീസായി ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് സൂചന.

Read more topics: kochi metro, film, metro women,
English summary
rima became the fan of metroman; the film metro women

More News from this section

Subscribe by Email