Monday November 19th, 2018 - 1:37:pm
topbanner

ഇനി ചർച്ച സ്വന്തം പറമ്പിൽ പുര കെട്ടി താമസം മാറ്റിയ ശേഷം; നടനും സംവിധായകനുമായ ജോയ് മാത്യു ഫേസ് ബുക്ക് അക്കൗണ്ട് പൂട്ടി; ഇനി അദ്ദേഹം സ്വന്തം വെബ്സൈറ്റിലൂടെ ആരാധകരുമായി സംവദിക്കും; ഇനി താൻ അവിടെ മാത്രമേ കാണു എന്ന് ജോയ്മാത്യു

Aswani
ഇനി ചർച്ച സ്വന്തം പറമ്പിൽ പുര കെട്ടി താമസം മാറ്റിയ ശേഷം; നടനും സംവിധായകനുമായ ജോയ് മാത്യു ഫേസ് ബുക്ക് അക്കൗണ്ട് പൂട്ടി; ഇനി അദ്ദേഹം സ്വന്തം വെബ്സൈറ്റിലൂടെ ആരാധകരുമായി സംവദിക്കും; ഇനി താൻ അവിടെ മാത്രമേ കാണു എന്ന് ജോയ്മാത്യു

കൊച്ചി: സമൂഹ മാധ്യമമായ ഫേസ്ബുക്കിലൂടെ ആരാധകരുമായി നിരന്തരം സംവദിച്ചു കൊണ്ടിരുന്ന നടനും സംവിധായകനുമായ ജോയ് മാത്യു അത് എന്നെന്നേക്കുമായി അവസാനിപ്പിക്കുന്നു. ഫേസ്ബുക്കിന് പകരം ജോയ് മാത്യു ഇനി ആരാധകരുമായി സംവദിക്കുക www.joymathew.com എന്ന സൈറ്റിലൂടെ ആയിരിക്കും. ഇക്കാര്യം അറിയിച്ചു കൊണ്ട് അദ്ദേഹം ഫേസ്ബുക്കില്‍ കുറിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വര്‍ഷങ്ങളായി ഫേസ് ബുക്കിലായിരുന്നു താന്‍ ആരാധകരുമായി സംവദിച്ചിരുന്നത്. അപ്പോഴാണ് സ്വന്തമായി ഒരു പറമ്പ് വാങ്ങി അവിടെ തന്റേതായ ഒരു പുര കെട്ടി താമസം മാറ്റാന്‍ തീരുമാനിച്ചത്. ഇനി താനവിടെ മാത്രമെ കാണൂ എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. എന്തായാലും ഇനി സ്വന്തം പറമ്പിൽ നിന്നും ആരാധകരുമായുള്ള ജോയ് മാത്യു വിന്റെ സംവാദം കൂടുതൽ സജീവമാവാനാണ് സാധ്യത.

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക്  പോസ്റ്റിന്റെ പൂർണ്ണരൂപം...

വർഷങ്ങളായി ഫേസ് ബുക്കിലായിരുന്നു ഞാൻ നിങ്ങളുമായി സംവദിച്ച് കൊണ്ടിരുന്നത് .
അപ്പോഴാണ് സ്വന്തമായി ഒരു പറബ് വാങ്ങി അവിടെ എന്റേതായ ഒരു പുര കെട്ടി താമസം മാറ്റാൻ തീരുമാനിച്ചത്
ഇനി ഞാനവിടെയെ കാണൂ
എന്റെ വിലാസം
www.joymathew.com

Read more topics: joy mathew, actor, new website,
English summary
actor and director joy mathew closed his facebook account and stated new own website for discussions with his fans
topbanner

More News from this section

Subscribe by Email