Saturday September 22nd, 2018 - 4:47:pm
topbanner

ഡബ്ല്യൂസിസി-അമ്മ നിർണായയോഗം ഇന്ന്

Renjini
ഡബ്ല്യൂസിസി-അമ്മ നിർണായയോഗം ഇന്ന്

കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ നേതൃത്വവും വിമൻ ഇൻ സിനിമ കലക്റ്റീവ് (ഡബ്ല്യൂസിസി) തമ്മിലുള്ള നിർണായക കൂടിക്കാഴ്ച ഇന്ന്. വൈകിട്ട് നടക്കുന്ന ചർച്ചയിൽ ഡബ്ല്യൂസിസി അംഗങ്ങളായ പത്മപ്രിയ, പാര്‍വതി, രേവതി എന്നിവരുമായാണ് അമ്മ നേതൃത്വത്തിന്‍റെ  ചര്‍ച്ച.

കേരളത്തിനു പുറത്തുള്ള തങ്ങളുടെ സൗകര്യം കണക്കിലെടുത്ത് ജൂലൈ13നോ 14നോ യോഗം വിളിക്കണമെന്നാണ് കത്തില്‍ അഭ്യര്‍ഥിച്ചിരുന്നത്. എന്നാല്‍ കത്തില്‍ സൂചിപ്പിച്ചതില്‍ നിന്നും ഒരാഴ്ച മുമ്പെയാണ് അമ്മ ഭാരവാഹികള്‍ നടിമാരുമായി ചര്‍ച്ച നടത്തുന്നത്. 

നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്ത സംഭവത്തില്‍ വിശദീകരം ആവശ്യപ്പെട്ടായിരുന്നു നടിമാര്‍ സംഘടനക്ക് കത്തു നല്‍കിയത്. കൂടാതെ അടിയന്തരമായി ജനറല്‍ ബോഡി യോഗം വിളിക്കണമെന്നും കത്തില്‍ പറയുന്നുണ്ട്.kochi-amma-wcc-meating

നടിമാരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം നടന്മാരായ ജോയ് മാത്യൂ, ഷമ്മി തിലകന്‍ എന്നിവരുമായും അമ്മ ഭാരവാഹികള്‍ ചര്‍ച്ച നടത്തും. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരെ നല്‍കിയ പരാതിയില്‍ കക്ഷി ചേരാനുള്ള അമ്മയുടെ തീരുമാനം വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.

നടിമാരായ ഹണി റോസും രചന നാരായണൻ കുട്ടിയുമാണ് കക്ഷി ചേരാൻ തീരുമാനിച്ചിരുന്നത്. എന്നാൽ താന്‍ അമ്മയുടെ ഭാഗമല്ലെന്നും സഹായം വേണ്ടെന്നും നടി ഹൈക്കോടതിയെ അറിയിച്ചതോടെയാണിത് വിവാദത്തിലായത്അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനാണ് നടിമാര്‍ കത്ത് നല്‍കിയത്.

Read more topics: kochi, amma, wcc, meating
English summary
Amma wcc meating
topbanner

More News from this section

Subscribe by Email