Thursday September 20th, 2018 - 2:10:am
topbanner
Breaking News

താൻ ചുംബിക്കുന്നത് ചാക്കോച്ചൻ തടഞ്ഞു; തുറന്നു പറഞ്ഞ് പാർവതി

Aswani
താൻ ചുംബിക്കുന്നത് ചാക്കോച്ചൻ തടഞ്ഞു; തുറന്നു പറഞ്ഞ് പാർവതി

കൊച്ചി: നിരവധി അവാർഡുകൾ വാങ്ങിക്കൂട്ടിയതും യാഥാർഥ്യ കഥയുടെ ഭംഗിയായ ആവിഷ്കരണത്തിലൂടെ ഹൃദയസ്പർശിയായതുമായ സിനിമയായായിരുന്നു ടേക്ക് ഓഫ്. ചിത്രത്തിലെ പാർവതി കുഞ്ചാക്കോ ബോബൻ കൂട്ടുകെട്ടും ഏറെ ജനശ്രദ്ധ പിടിച്ചു പറ്റി. എന്നാൽ ചിത്രത്തിൽ താന്‍ ഉമ്മ വെയ്ക്കുന്നതില്‍ ചാക്കോച്ചന്‍ മടി കാണിച്ചെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നടി പാര്‍വ്വതി.

ചിത്രത്തില്‍ സമീറഎന്ന നഴ്‌സിനെ പ്രണയിക്കുന്ന ഷാഹിദ് എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിച്ചത്. ടേക്ക് ഓഫിലെ പ്രണയ രംഗത്തെ കുറിച്ച്‌ പറയുന്നതിനിടെയാണ് ഉമ്മ നൽകാൻ വിസമ്മതിനെ കുറിച്ച്‌ പാര്‍വ്വതി പറയുന്നത്. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്.

ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ കഥാപാത്രം പാര്‍വ്വതിയുടെ കഥാപാത്രത്തെ ചുംബിക്കുന്ന ഒരു രംഗമുണ്ട്. ഈ രംഗം എടുക്കുമ്പോൾ താന്‍ ഉമ്മ വെയ്ക്കുന്നതില്‍ കുഞ്ചാക്കോ ബോബന്‍ മടി കാണിച്ചിരുന്നതായി പാര്‍വ്വതി പറയുന്നു. എന്നാല്‍ തനിക്ക് കുഴപ്പമൊന്നുമില്ലെന്നായിരുന്നു കുഞ്ചാക്കോ ബോബന്‍ പ്രതികരിച്ചത്. നായിക കഥാപാത്രത്തോടൊപ്പം അഭിനയിക്കുമ്പോൾ പ്രിയയെയാണ് ഓര്‍മ്മിക്കാറുള്ളതെന്നും പാര്‍വ്വതിയുമായി സഹോദര ബന്ധമാണെന്നും അതിനാല്‍ ഉമ്മ വെയ്ക്കുന്നതിനാല്‍ കുഴപ്പമില്ലെന്നുമായിരുന്നു കുഞ്ചാക്കോ ബോബന്റെ മറുപടി.

English summary
he disagree to me to kiss him: parvathi
topbanner

More News from this section

Subscribe by Email