Thursday August 22nd, 2019 - 9:19:pm
topbanner
topbanner

എവിടെയാണ്, ആരുടെ കൂടെയാണ് എല്ലാമറിയണം ; ബോണി കപൂര്‍ ഓവര്‍ പ്രൊട്ടക്ടീവെന്ന് മകള്‍ ഖുശി

suji
എവിടെയാണ്, ആരുടെ കൂടെയാണ് എല്ലാമറിയണം ; ബോണി കപൂര്‍ ഓവര്‍ പ്രൊട്ടക്ടീവെന്ന് മകള്‍ ഖുശി

അന്തരിച്ച നടി ശ്രീദേവിയുടേയും നിര്‍മ്മാതാവ് ബോണി കപൂറിന്റെയും മൂത്തമകള്‍ ജാന്‍വി കപൂര്‍ ധടക് എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്തെത്തിയത്. ജാന്‍വിയ്ക്ക് പിന്നാലെ സഹോദരി ഖുശി കപൂറും ബോളിവുഡ് അരങ്ങേറ്റത്തിനായി തയ്യാറെടുക്കുകയാണ്. ഇരുവരും ചേര്‍ന്ന് നല്‍കിയ ഒരു അഭിമുഖത്തിലാണ് ഖുശിയുടെ അരങ്ങേറ്റത്തെ പറ്റിയുള്ള വാര്‍ത്ത പുറത്തുവിട്ടത്. ബോളിവുഡ് അരങ്ങേറ്റം എന്ന തന്റെ സ്വപ്നം കരണ്‍ ജോഹര്‍ ചിത്രത്തിലൂടെയായിരിക്കു പൂവണിയുകയെന്നാണ് ഖുശി പറഞ്ഞത്.

ബോണി കപൂര്‍ ഓവര്‍ പ്രൊട്ടക്ടീവായ അച്ഛനാണെന്നും എപ്പോഴും താന്‍ എവിടെയാണ് ആരുടെ കൂടെയാണ് എന്നെല്ലാം അറിയാന്‍ ശ്രമിച്ചു കൊണ്ടിരിക്കുമെന്നും ഖുശി പറഞ്ഞു. തനിക്ക് കര്‍ഫ്യൂ കാലമാണെന്നാണ് ഖുശി ഇതേ കുറിച്ച് പറയുന്നത്. തനിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിനോട് ഒന്നിച്ചുള്ള ചിത്രം അയച്ചു നല്‍കാന്‍ പോലും ഒരിക്കല്‍ അച്ഛന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഖുശി പറഞ്ഞു.

Read more topics: khusi ,bony kapoor
English summary
khusi about bony kapoor
topbanner

More News from this section

Subscribe by Email