Monday September 24th, 2018 - 3:42:am
topbanner

കേരളത്തിന് സഹായഹസ്തവുമായി തമിഴ് താരം ലോറന്‍സ്; ദുരിതാശ്വാസ നിധിക്കായി ഒരു കോടി രൂപ സംഭവാന നല്‍കും  

RA
കേരളത്തിന് സഹായഹസ്തവുമായി തമിഴ് താരം ലോറന്‍സ്; ദുരിതാശ്വാസ നിധിക്കായി ഒരു കോടി രൂപ സംഭവാന നല്‍കും   

കേരളത്തിന് സഹായ ഹസ്തവുമായി നടനും സംവിധായകനുമായ രാഘവ ലോറന്‍സ് രം​ഗത്ത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസത്തിനായി ഒരു കോടി രൂപ അദ്ദേഹം സംഭാവന നല്‍കും. നാളെ മുഖ്യമന്ത്രിയെ കണ്ട് നേരിട്ട് ധനസഹായം കൈമാറും. ഇക്കാര്യം ഫേസ്‌ബുക്കിലൂടെയാണ് അദ്ദേഹം അറിയിച്ചത്.

,കേരളത്തിനായി ഒരു കോടി രൂപ നല്‍കാന്‍ ഞാന്‍ തീരുമാനിച്ചു. പ്രളയക്കെടുതി ഏതു പ്രദേശത്താണ് കൂടുതല്‍ നഷ്ടങ്ങള്‍ ഉണ്ടായത് എന്നത് സര്‍ക്കാരിന് അറിയാം എന്നതുകൊണ്ട് കേരള സര്‍ക്കാര്‍ വഴി സഹായം എത്തിക്കാന്‍ തീരുമാനിച്ചു.

നാളെ കേരള മുഖ്യമന്ത്രിയെ നേരില്‍ കാണാന്‍ സമയം കിട്ടിയിട്ടുണ്ട്. എന്റെ സംഭാവന അദ്ദേഹത്തിനു നല്‍കാനും വേണ്ടയിടത്ത് വേണ്ട പോലെ അത് ഉപയോഗിക്കാനും അദ്ദേഹത്തോട് ആവശ്യപ്പെടും. കേരളത്തിന് വേണ്ടി സംഭാവന ചെയ്തവരും ഇനി ചെയ്യാനിരിക്കുന്നവര്‍ക്കും എന്റെ നന്ദി.

Read more topics: kerala flood, help, lowerance
English summary
kerala flood help lowerance
topbanner

More News from this section

Subscribe by Email