Saturday May 25th, 2019 - 1:23:am
topbanner
topbanner

നൂറു കോടി ക്ലബില്‍ ഇടം പിടിച്ച് കായകുളം കൊച്ചുണ്ണി

JB
നൂറു കോടി ക്ലബില്‍ ഇടം പിടിച്ച് കായകുളം കൊച്ചുണ്ണി

മലയാള സിനിമാ ചരിത്രത്തില്‍ നൂറുകോടി ക്ലബ്ബിലെത്തുന്ന രണ്ടാമത്തെ ചിത്രമായി കായംകുളം കൊച്ചുണ്ണി. ചിത്രം യേറ്ററിലെത്തി നാല്‍പ്പത് ദിവസത്തിന് ശേഷമാണ് നൂറുകോടി ക്ലബിലെത്തുന്നതെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. ചിത്രത്തിന്റെ ആഗോള നേട്ടത്തില്‍ നിന്നുമാണ് ഈ നേട്ടം കൈവരിച്ചതെന്നും അറിയറക്കാര്‍ വ്യക്തമാക്കി. 45 കോടി രൂപയോളം ബജറ്റില്‍ കൊച്ചുണ്ണി നിര്‍മ്മിച്ചത് ഗോകുലം ഗോപാലനായിരുന്നു. റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കിയ ചിത്രം നിവിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ്. പ്രിയ ആനന്ദ്, ബാബു ആന്റണി ,സണ്ണി വെയ്ന്‍ എന്നിവരും ചിത്രത്തിലുണ്ട്.

ചിത്രത്തിന്റെ കണക്കുകള്‍

കേരള/ഔട്ട് സൈഡ് കേരള കളക്ഷന്‍ - 57 കോടി

സാറ്റലൈറ്റ് റേറ്റ് - 15 കോടി

ജി.സി.സി - 18 കോടി

ഔട്ട് സൈഡ് ജി.സി.സി - 4.82 കോടി

ഓഡിയോ,വീഡിയോ റൈറ്റ്‌സ് - 1 കോടി

ഡബ്ബിങ്ങ് റൈറ്റ്‌സ് - 3.35 കോടി

ഹിന്ദി റൈറ്റ്‌സ് - 3 കോടി

ആകെ 102.32 കോടി

 

English summary
kayamkulam kochunni in 100 cror club
topbanner

More News from this section

Subscribe by Email