Monday September 24th, 2018 - 3:15:pm
topbanner

ഞങ്ങളുടെ വിവാഹവാര്‍ഷിക തിയതി നോക്കിയല്ല മകളുടെ വിവാഹം തീരുമാനിച്ചത്

RAJANI
ഞങ്ങളുടെ വിവാഹവാര്‍ഷിക തിയതി നോക്കിയല്ല മകളുടെ വിവാഹം തീരുമാനിച്ചത്

സിനിമാ മേഖല ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം ദിലീപ് കാവ്യ വിവാഹവും അതിനോടു ബന്ധപ്പെട്ട വിഷയങ്ങളുമാണ്.എറണാകുളത്ത് വേദാന്തഹോട്ടലില്‍ വച്ച് നവംബര്‍ 25നായിരുന്നു ഇരുവരുടേയും വിവാഹം നടന്നത്. കുടുംബാംഗങ്ങളുടെയും ഏറ്റവും അടുത്ത സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം.

മുപ്പത്തിയഞ്ച് വര്‍ഷം മുമ്പ് കാവ്യയുടെ അച്ഛന്‍ മാധവനും അമ്മ വാസന്തിയും ഇതുപോലൊരു നവംബര്‍ ഇരുപത്തിയഞ്ചിനാണ് വിവാഹിതരായത്. അവരുടെ മുപ്പത്തിയഞ്ചാം വിവാഹവാര്‍ഷികദിനത്തിലാണ് ദിലീപും കാവ്യയും വിവാഹിതരാകുന്നത്. ഞങ്ങളുടെ വിവാഹവാര്‍ഷിക തിയതി നോക്കിയല്ല മക്കളുടെ വിവാഹം തീരുമാനിച്ചത്.

ദിലീപിന്റെ അമ്മയും അളിയനും സഹോദരനും സഹോദരിയും മകളും എല്ലാവരും കൂടി വീട്ടില്‍ വന്നു താല്‍പ്പര്യം പറഞ്ഞു. അങ്ങോട്ടുമിങ്ങോട്ടും പണ്ട് മുതല്‍ അറിയുന്നവരാണല്ലോ. നമുക്കും സന്തോഷമുള്ള കാര്യമായിരുന്നു. ജാതകം നോക്കിയപ്പോള്‍ നൂറില്‍ നൂറ് പൊരുത്തം. ഈ വിവാഹം നേരത്തെ നടക്കേണ്ടതായിരുന്നുവെന്ന് പറഞ്ഞു.

വിവാഹം ഉറപ്പിച്ചെങ്കിലും ദിലീപിന്റെ ഷൂട്ടിംഗ് തിരക്കുകള്‍ കാരണം കുറച്ച് ദിവസം നീട്ടിവച്ചു. അല്ലാതെ ഞങ്ങളുടെ വിവാഹവാര്‍ഷികവും, ഇപ്പോള്‍ വിവാഹത്തിന് തെരഞ്ഞെടുത്ത ദിവസവും തമ്മില്‍ ഒരു ബന്ധവുമില്ല. അത് യാദൃച്ഛികമായി സംഭവിച്ചതാണെന്ന് കാവ്യയുടെ അച്ഛന്‍ മാധവന്‍ പറഞ്ഞു.

 

 

English summary
kavya marriage kavya parents wedding anversery
topbanner

More News from this section

Subscribe by Email