Tuesday November 13th, 2018 - 10:22:am
topbanner

ദിലീപ് ജീവിതത്തിലെ പ്രധാനപ്പെട്ട വ്യക്തി; ഇനിയൊരു വിവാഹം മനസിലില്ലെന്ന് കാവ്യ

NewsDesk
ദിലീപ് ജീവിതത്തിലെ പ്രധാനപ്പെട്ട വ്യക്തി; ഇനിയൊരു വിവാഹം മനസിലില്ലെന്ന് കാവ്യ

കൊച്ചി: ഏറെ ഉപദേശങ്ങള്‍ നല്‍കുമായിരുന്ന സംവിധായകന്‍ കമലിനെപ്പോലെ, ലാല്‍ജോസിനെപ്പോലെ തന്റെ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട ആളാണ് ദീലിപെന്ന് നടി കാവ്യാ മാധവന്‍.

കാവ്യ മാധവന്‍ സിനിമയില്‍ എത്തിയതിന്റെ ഇരുപത്തഞ്ചാം വര്‍ഷം പ്രമാണിച്ച് തയ്യാറാക്കിയ ഗൃഹലക്ഷ്മിയുടെ പ്രത്യേക പതിപ്പാണ് കാവ്യയുടെ തുറന്നു പറച്ചിലുകള്‍.

ഇരുപത് സിനിമകളില്‍ ദിലീപുമായി ഒരുമിച്ചഭിനയിച്ചു. തുടക്കത്തില്‍ ഒരു സിനിമ വന്നാല്‍ അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്കൊരു ധാരണയും ഉണ്ടായിരുന്നില്ല. അപ്പോള്‍ ദിലീപേട്ടനോടും, ലാലുച്ചേട്ടനോടുമൊക്കെയാണ് ഉപദേശങ്ങള്‍ ചോദിക്കുക. അത്തരം ഉപദേശങ്ങള്‍ കരിയറില്‍ ഏറെ ഗുണം ചെയ്‌തെന്നും കാവ്യ പറയുന്നു.

പതിപ്പില്‍ കാവ്യ സുരേഷ് ഗോപിയുടെയും ദിപീലിന്റെയും ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നുണ്ട്. ഇനിയൊരു വിവാഹം, കുട്ടികള്‍ ഇതൊക്കെ എന്റെ മനസിലില്ല എന്നല്ലെന്നും, ഒറ്റപ്പെടല്‍ അനുഭവപ്പെടാറുണ്ടെന്നും സുരേഷ് ഗോപിയുടെ അഭ്യര്‍ഥനയ്ക്ക് കാവ്യ മാധവന്‍ മറുപടിനല്‍കി.

എന്റെ കണ്ണില്‍ എല്ലാവരും നല്ലവരാണ്.പിന്നെ അവരില്‍ നിന്ന് എന്തെങ്കിലും മോശം അനുഭവം ഉണ്ടാകുമ്പോഴാണ് വിലയിരുത്തല്‍ തെറ്റിയെന്ന് മനസിലാകുന്നത്. ഒറ്റയ്ക്ക് പുറത്ത് പോകുന്നവരാണെങ്കില്‍ സമൂഹവുമായി ഇടപെടാന്‍ പറ്റും.

അങ്ങനെയാണ് പുതിയ ബന്ധങ്ങള്‍ ഉണ്ടാകുന്നത്. എന്റെ ജീവിതത്തില്‍ ഇതൊന്നും ഉണ്ടായിട്ടില്ല. എനിക്കാകെ മൂന്നോ നാലോ സുഹൃത്തുക്കളെ ഉള്ളൂ. അവരെല്ലാം പെണ്ണുങ്ങളുമാണ്. അല്ലാതെ ഫ്രണ്ട്‌സ് സര്‍ക്കിള്‍ ഉണ്ടാകുക, ഇടയ്ക്കിടെ കൂടുക, അങ്ങനെയെല്ലാം ഉണ്ടെങ്കിലെ ഒരാളെ സ്വയം കണ്ടെത്താന്‍ പറ്റുവെന്നും കാവ്യ വിശദീകരിച്ചു.

ഹോംസ്‌റ്റേ കേന്ദ്രീകരിച്ച് പെണ്‍വാണിഭം; നേപ്പാള്‍ യുവതികളും നടത്തിപ്പുകാരനും അറസ്റ്റില്‍

നഴ്‌സിന്റെ കൊലപാതകം; പലരുമായുള്ള പ്രണയം കാരണമായെന്ന് റിപ്പോര്‍ട്ട്

English summary
kavya madhavan interview in Grihalakshmi magazine
topbanner

More News from this section

Subscribe by Email