Wednesday November 14th, 2018 - 6:46:am
topbanner

സണ്ണി ലിയോണിനൊപ്പം ഇന്ത്യ തിരഞ്ഞത് കാവ്യ മാധവനെ

suji
സണ്ണി ലിയോണിനൊപ്പം ഇന്ത്യ തിരഞ്ഞത് കാവ്യ മാധവനെ

2017 ല്‍ ഏതു നടിയെയാണ് ഇന്ത്യക്കാര്‍ കൂടുതല്‍ തിരഞ്ഞെതെന്ന് യാഹു അവലോകനം ചെയ്തപ്പോള്‍ മലയാളികള്‍ ഞെട്ടി. ആദ്യത്തെ പത്ത് താരങ്ങളില്‍ സണ്ണി ലിയോണിനൊപ്പം കാവ്യാ മാധവനും ഇടംനേടി. ടോപ് 10 ഫീമെയില്‍ സെലിബ്രിറ്റീസ് പട്ടികയില്‍ ഒന്‍പതാമത്തെയാള്‍ കാവ്യയാണ് .ബാലതാരമായി എത്തി.പിന്നീട് അഭിനയ ജീവിതവും ആദ്യ വിവാഹവും വിവാഹ മോചനവും വലിയ വാര്‍ത്തയായി.രണ്ടാമത് ദിലീപിനെ വിവാഹം ചെയ്തു.അതിന് ശേഷം സിനിമയില്‍ നിന്ന് വിട്ടെങ്കിലും നടി ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതോടെ കാവ്യ വാര്‍ത്തിയിലിടം നേടി.                                                 
ദിലീപുമായുള്ള വിവാഹവും ദിലീപിന്റെ അറസ്റ്റുമാണ് സമീപ കാലത്ത് കാവ്യാ മാധവനെ വാര്‍ത്തകളില്‍ എത്തിച്ചത്.കാവ്യ നടത്തി വന്നിരുന്ന വസ്ത്രസ്ഥാപനത്തില്‍ റെയ്ഡ് നടന്നതും നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി പള്‍സര്‍ സുനി കാവ്യയുടെ സ്ഥാപനം സന്ദര്‍ശിച്ചതുമായ വാര്‍ത്തകള്‍ ചര്‍ച്ചയായിരുന്നു.                                                                        
ബോളിവുഡ് താരമായ സണ്ണി ലിയോണും അവരുടെ ഭര്‍ത്താവ് ഡാനിയല്‍ വെബെറും കുഞ്ഞിനെ ദത്തെടുത്തതിനെ തുടര്‍ന്ന് വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു. ഹോളിവുഡ് സിനിമകളിലെ സാന്നിദ്ധ്യമാണ് പ്രിയങ്കാ ചോപ്രയെ പട്ടികയില്‍ രണ്ടാമത് എത്തിച്ചത്.ഐശ്വര്യ റായ് മൂന്നാം സ്ഥാനത്താണ്.  ഐശ്യര്യ റായ് അഭിഷേക് ബച്ചന്‍ താരങ്ങളുടെ മകള്‍ ആരാധ്യയും ശ്രദ്ധാ കേന്ദ്രമായി.
ടോപ് 10 ഇന്ത്യന്‍ ഫീമെയില്‍ സെലിബ്രിറ്റീസ് പട്ടികയില്‍ കത്രീന കെയ്ഫ്, ദീപിക പദുക്കോണ്‍, കരീനാ കപൂര്‍, മംമ്താ കുല്‍ക്കര്‍ണി, ദിഷാ പട്ടാണി, ഇഷ ഗുപ്ത എന്നിവരുമുണ്ട് .

 

Read more topics: sunny leone, kavya madhavan, search
English summary
kavya madhavan in most searched celebrity list
topbanner

More News from this section

Subscribe by Email