Wednesday May 23rd, 2018 - 7:06:am
topbanner

കാവ്യയുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ മഞ്ജു കേണപേക്ഷിച്ചു; ജെസ്മിയുടെ പോസ്റ്റ് ചർച്ചയാകുന്നു

NewsDesk
കാവ്യയുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ മഞ്ജു കേണപേക്ഷിച്ചു; ജെസ്മിയുടെ പോസ്റ്റ് ചർച്ചയാകുന്നു

കാവ്യയുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ മഞ്ജു കേണപേക്ഷിച്ചു; ജെസ്മിയുടെ പോസ്റ്റ് ചർച്ചയാകുന്നു. കാവ്യ മാധവനുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ വിവാഹമോചനത്തിന് മുന്‍പ് മഞ്ജുവാര്യര്‍ ആവശ്യപ്പെട്ടെന്ന് വെളിപ്പെടുത്തുന്ന സിസ്റ്റര്‍ ജെസ്മിയുടെ പോസ്റ്റ് ചർച്ചയാകുന്നു .

കാവ്യ മാധവനുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ വിവാഹമോചനത്തിന് മുന്‍പ് മഞ്ജുവാര്യര്‍ ആവശ്യപ്പെട്ടെന്ന വെളിപ്പെടുത്തലുമായി സിസ്റ്റര്‍ ജെസ്മി. ഓഗസ്റ്റ് 26ലെ ഫേസ്ബുക്ക് പോസ്റ്റുകള്‍ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

'പഴയ പ്രണയ ജോഡികളെ പിന്നെയും ഇണക്കാന്‍ അടൂര്‍ ഒരുങ്ങുന്ന എന്ന് കേട്ടപ്പോഴോ അദേഹത്തിന്റെ ഉദേശശുദ്ധിയെ സംശയച്ചു എന്നത് നേര്. വെള്ളരിപ്രാവിന്റെ ചങ്ങാതിയില്‍ പ്രണയിനിയുടെ കവിളില്‍ നായകന്‍ കടിക്കുന്ന വലിയ പോസ്റ്ററുകള്‍ മഞ്ജുവാര്യരെ വേദനിപ്പിച്ചു എന്നത് കേട്ടുകേള്‍വിയാണ്. എന്നാല്‍ വിവാഹമോചനത്തിന് മുമ്പ് കാവ്യയുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ഭാര്യ കേണപേക്ഷിച്ചു എന്ന വിവരം അവളുടെ ഏറ്റവും അടുത്ത സുഹൃത്ത് എന്നോട് നേരിട്ട് പങ്കുവച്ചു എന്നതാണ് വാസ്തവം.kavya madhavan dileep marriage manju warrier

'യാചന നിരസിച്ച ഭര്‍ത്താവിനെ താമസംവിനാ ഭാര്യ കൈവിട്ടതിന്റെ ചൂടാറും മുമ്പേ അടൂര്‍ താരജോഡികളെ യോജിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ എന്തോ ഒരു വല്ലായ്മ. എന്നിട്ടും അടൂര്‍ സിനിമകളുടെ ആരാധികയായ ഞാന്‍ പ്രതീക്ഷ കൈവിടാതെ പിന്നെയും എന്ന സിനിമക്കായി കാത്തിരുന്നു.'സിസ്റ്റര്‍ ജെസ്മിയുടെ പോസ്റ്റില്‍ പറയുന്നു.

കഴിഞ്ഞ നവംബര് മാസമാണ് ആരാധകരെ ഞെട്ടിച്ചു കൊണ്ട് ദിലീപും കാവ്യയും വിവാഹിതരായത്. കൊച്ചിയിലെ വേദാന്ത ഹോട്ടലിലായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. ദിലീപിന്റെ അമ്മയും മകള്‍ മീനാക്ഷിയും വിവാഹത്തിനു സാക്ഷികളായി.

Read more topics: actress, attack, dileep,
English summary
kavya madhavan dileep marriage manju warrier

More News from this section

Subscribe by Email