Friday November 16th, 2018 - 11:37:am
topbanner

കാവ്യയുടെ പരാതിയില്‍ പൊലീസ് തെളിവന്വേഷണം അരംഭിച്ചു

Jikku Joseph
കാവ്യയുടെ പരാതിയില്‍ പൊലീസ് തെളിവന്വേഷണം അരംഭിച്ചു

ഫെയ്‌സ്ബുക്കിലൂടെ വ്യക്തിഹത്യ നടത്തിയവര്‍ക്കെതിരെ കാവ്യ മാധവന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എറണാകുളം റേഞ്ച് ഐജിക്കാണ് പരാതി നല്‍കിയത്. വിവാഹവുമായി ബന്ധപ്പെട്ട് അധിക്ഷേപിക്കുന്നുവെന്നാണ് പരാതിയിലെ പ്രധാന ആരോപണം.

തന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലായ ലക്ഷ്യയില്‍ അധിക്ഷേപിക്കുന്ന തരത്തിലുള്ള കമന്റുകള്‍ ഇടുന്നതായും പരാതിയില്‍ പറയുന്നു. ഇത്തരത്തില്‍ അധിക്ഷേപിച്ചവരുടെ പേരുവിവരങ്ങളും പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരാതിയില്‍ പൊലീസ് തെളിവന്വേഷണം അരംഭിച്ചു. കളമശേരി സിഐ ആണ് കേസ് അന്വേഷണം ഏറ്റെടുത്തിരിക്കുന്നത്.

ലക്ഷ്യ എന്ന സ്ഥാപനത്തിന്റെ ഫെയ്‌സ്ബുക്കില്‍ പേജില്‍ പോസ്റ്റ് ചെയ്ത എല്ലാ മോശം കമന്റുകളും നീക്കം ചെയ്യാന്‍ ഫെയ്‌സ്ബുക്കിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. കൂടാതെ ഇതേ പേജില്‍ അശ്ലീല കമന്റ് പോസ്റ്റ് ചെയ്തവരുടെ ഐപി അഡ്രസ് കണ്ടെത്താന്‍ ഫെയ്‌സ്ബുക്കുമായി പൊലീസ് വീണ്ടും ബന്ധപ്പെട്ടിട്ടുണ്ട്. തങ്ങള്‍ക്ക് മറ്റുമാര്‍ഗങ്ങളില്ലാത്തതുകൊണ്ടാണ് നിയമത്തിന്റെ വഴിയെ പോയതെന്ന് കാവ്യയുടെ അച്ഛന്‍ പറഞ്ഞു.

English summary
kavya madhavan case police begin probe
topbanner

More News from this section

Subscribe by Email