Thursday September 20th, 2018 - 9:02:am
topbanner
Breaking News

ദിലീപുമായുള്ള വിവാഹം; കാവ്യ പറയുന്നു

NewsDesk
ദിലീപുമായുള്ള വിവാഹം; കാവ്യ പറയുന്നു

കൊച്ചി: നടന്‍ ദീലീപുമായുള്ള തന്റെ വിവാഹത്തിന്റെ ഗോസിപ്പുകള്‍ കേട്ടുമടുത്തെന്ന് കാവ്യാ മാധവന്‍. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം തുറന്നടിച്ചത്.

2015 ജനുവരി 16 നായിരുന്നു ആദ്യ വിവാഹ വാര്‍ത്ത കേട്ടതെന്ന് കാവ്യ പറയുന്നു. പിന്നെ എല്ലാമാസവും 16 തിയതി വിവാഹ വാര്‍ത്തയുടെ അപ്‌ഡേഷന്‍ ഉണ്ടാകും.

ഏറ്റവും അവസാനം വന്നത് ജൂണ്‍ 20 തിയതിയായിരുന്നു. വിവാഹ വാര്‍ത്തയെക്കുറിച്ച് പറയാന്‍ അച്ഛന്‍ പത്രസമ്മേളനം നടത്തി എന്ന പേരിലുള്ള പത്രകട്ടിംഗ് പോലും കണ്ടിരുന്നു.

സഹികെട്ട് അവസാനം ഫേസ്ബുക്കില്‍ ഇതൊന്നുമല്ല സത്യം എന്ന് എഴുതേണ്ടിവന്നു. വിവാഹം എന്നു കേള്‍ക്കുമ്പോഴെ അഭിനന്ദനങ്ങള്‍ അറിയിച്ചു കൊണ്ട് വീട്ടില്‍ ഫോണ്‍ വരാന്‍ തുടങ്ങും.

മറുപടി പറഞ്ഞ് കഷ്ടപ്പെടുന്ന അച്ഛനേയും അമ്മയേയും കാണുമ്പോള്‍ സങ്കടം തോന്നാറുണ്ട്. എന്നാല്‍ വിവാഹമായാല്‍ ഒളിച്ചുവയ്‌ക്കേണ്ട കാര്യം ഇല്ല തുറന്നുപറയുമെന്നും കാവ്യ വ്യക്തമാക്കി.

 

പ്രാര്‍ത്ഥനയുടെ മറവില്‍ പണം തട്ടിയ പാലാ രൂപതയിലെ വൈദികനെതിരെ വീട്ടമ്മ കോടതിയിൽ

നഗ്നതാ പ്രദര്‍ശനം; ശ്രീജിത്ത് രവിക്കൊപ്പം മറ്റൊരു നടനും? രക്ഷിക്കാൻ വന്‍നിര താരങ്ങള്‍ ഇടപെട്ടു

Read more topics: Kavya Madhavan, Dileep, Wedding
English summary
Kavya Madhavan and Dileep Wedding Rumours Reply Kavya
topbanner

More News from this section

Subscribe by Email