Tuesday November 13th, 2018 - 10:22:am
topbanner

കത്രീന കൈഫിനിതെന്തുപറ്റി ?

NewsDesk
 കത്രീന കൈഫിനിതെന്തുപറ്റി ?

പ്രണയം ദിനം ആഘോഷിക്കാത്ത താരങ്ങള്‍ ബോളിവുഡിലുണ്ടെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ ?. എന്നാല്‍ വിശ്വസിക്കാന്‍ പാകത്തിനും ഒരു ബോളിവുഡ് താരം തന്നെ ഇത് തുറന്ന് സമ്മതിച്ചിരിക്കുകയാണ്.കത്രീന കൈഫാണ് താന്‍ ഇതുവരെയും പ്രണയദിനം ആഘോഷിച്ചിട്ടില്ലെന്ന സത്യം തുറന്ന് പറഞ്ഞിരിക്കുന്നത്.

ഈ പ്രണയദിനത്തില്‍ എന്ത് ചെയ്യാന്‍ ഉദ്ദേശിക്കുന്നു എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനാണ് കത്രീനയുടെ മറുപടി. രണ്‍ബീറുമായുള്ള പ്രണയത്തകര്‍ച്ച വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നതിനിടെ പുതിയതെന്തെങ്കിലും താരത്തിന്റെ വായില്‍ നിന്ന് കിട്ടുമെന്ന് കരുതിയവര്‍ക്ക് തെറ്റി.


പ്രണയദിനങ്ങള്‍ ഒരിക്കലും ആഘോഷിച്ചിട്ടില്ലെന്നും എന്നാല്‍ ഇത്തവണ ഒരു പാര്‍ട്ടി നടക്കാന്‍ സാധ്യതയുണ്ടെന്നും കത്രീന പറഞ്ഞു. നെറ്റി ചുളിക്കാന്‍ വരട്ടെ, മറ്റൊന്നുമല്ല, ഫിതൂറിന്റെ വന്‍ വിജയത്തിലുള്ള പാര്‍ട്ടിയാണ് ഫെബ്രുവരി 14ന് കത്രീന ആഘോഷിക്കാനിരിക്കുന്നത്.

മീറ്റിങ് മണിക്കൂറുകള്‍ നീണ്ടു; യുവതി സഹപ്രവര്‍ത്തകര്‍ക്ക് മേല്‍ മുലപ്പാല്‍ ചീറ്റിച്ചു

പതിനഞ്ചുകാരനെ പലതവണ ബലാത്സംഗം ചെയ്ത യുവതിക്ക് തടവുശിക്ഷ

 

English summary
katrinakaif valentainday celebration
topbanner

More News from this section

Subscribe by Email