Wednesday May 22nd, 2019 - 2:42:pm
topbanner
topbanner

കത്രീന കൈഫിനെക്കുറിച്ച് ചോക്ലേറ്റ് ഹീറോ സിദ്ധാര്‍ഥ്മല്‍ഹോത്ര

Dil
കത്രീന കൈഫിനെക്കുറിച്ച്  ചോക്ലേറ്റ് ഹീറോ സിദ്ധാര്‍ഥ്മല്‍ഹോത്ര

ബോളിവുഡ് സുന്ദരി കത്രീന കൈഫിനെക്കുറിച്ച് പറയാന്‍ ചോക്ലേറ്റ് ഹീറോ സിദ്ധാര്‍ഥ് മല്‍ഹോത്രയ്ക്ക് നൂറുനാവാണ്. പുതിയ ചിത്രമായ ബാര്‍ ബാര്‍ ദേഖോയില്‍ താരസുന്ദരിക്കൊപ്പം അഭിനയിച്ചതോടെയാണ് സിദ്ധാര്‍ഥ് ഒരു കത്രീന ഫാനായതത്രേ. ക്യാറ്റ് ഫിറ്റ്നസ് ഫ്രീക്കാണെന്നാണ് സിദ്ധാര്‍ഥ് പറയുന്നത്.

എന്തു കഴിക്കണം കഴിക്കരുത് എന്നതിനെക്കുറിച്ച് കത്രീനയ്ക്ക് വ്യക്തമായ ധാരണയുണ്ട്. ഡയറ്റ് നോക്കുന്നതിലും ഫിറ്റ്നസ് കാത്തുസൂക്ഷിക്കുന്നതിലും താരത്തിന്‍റെ ഡെഡിക്കേഷന്‍ കണ്ടുപഠിക്കണമെന്നും സിദ്ധാര്‍ഥ് പറഞ്ഞുകളഞ്ഞു.

നവാഗതയായ നിത്യ മെഹ്റ സംവിധാനം ചെയ്യുന്ന ബാര്‍ ബാര്‍ ദേഖോ സെപ്റ്റംബറില്‍ തിയെറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷ. സൂപ്പര്‍ ഹോട്ടായാണ് ഇരുവരും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. മുന്‍ കാമുകന്‍ രണ്‍ബീര്‍ കപൂറിനൊപ്പമെത്തുന്ന ജഗ്ഗാ ജാസൂസാണ് ക്യാറ്റിന്‍റെ മറ്റൊരു ചിത്രം.

English summary
sidharth malhothra says about katrina
topbanner

More News from this section

Subscribe by Email