Tuesday December 18th, 2018 - 10:50:pm
topbanner

പ്രിയങ്ക പോകട്ടെ കത്രീന വരട്ടെ; ഭാരതില്‍ സല്‍മാന് പുതിയ നായിക

suji
പ്രിയങ്ക പോകട്ടെ കത്രീന വരട്ടെ; ഭാരതില്‍ സല്‍മാന് പുതിയ നായിക

മുംബൈ: സല്‍മാന്‍ ഖാന്‍ ചിത്രമായ ഭാരത് ഉപേക്ഷിച്ച പ്രിയങ്ക ചോപ്രയുടെ നടപടിയെ നിര്‍മ്മാതാക്കള്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ പ്രിയങ്ക പോയത് മറ്റൊരു താരത്തിന് ഇപ്പോള്‍ അനുഗ്രഹമായി. കത്രീന കെയ്ഫിനായി ചിത്രത്തില്‍ നായികയാകാന്‍ ക്ഷണം ലഭിച്ചിരിക്കുന്നത്.

2017ല്‍ ടൈഗര്‍ സിന്ദാ ഹേയിലും സല്‍മാനും, കത്രീനയും ഒരുമിച്ചിരുന്നു. അലി അബ്ബാസ് സഫറാണ് ഭാരത് സംവിധാനം ചെയ്യുന്നത്. 2016ല്‍ സഫറും, സല്‍മാനും ഒരുമിച്ച സുല്‍ത്താന്‍ ഈദ് റിലീസായിരുന്നു. ഇതിന് ശേഷമാണ് വീണ്ടും ഭാരതിലൂടെ ഈദ് ബിസിനസ്സ് പിടിക്കാന്‍ ഇവര്‍ തയ്യാറെടുക്കുന്നത്.

പ്രിയങ്കയെ ചൊടിപ്പിക്കാന്‍ വേണ്ടിയാണോ എന്നറിയില്ല സംവിധായകന്‍ കത്രീനയെ പ്രശംസ കൊണ്ട് മൂടുകയാണ്. ഇത്രയും കഴിവുള്ള താരത്തോടൊപ്പം ജോലി ചെയ്യാന്‍ കഴിയുന്നതിന്റെ സന്തോഷത്തിലാണെന്നാണ് സഫറിന്റെ വാക്കുകള്‍. അഞ്ച് കാലഘട്ടങ്ങളിലുള്ള ലുക്കാണ് സല്‍മാന് ചിത്രത്തിലുള്ളത്.

 

English summary
katrina kaif replaces priyanka chopra in salman khans bharat
topbanner

More News from this section

Subscribe by Email