Friday April 19th, 2019 - 4:11:am
topbanner
topbanner

മകളുടെ പ്രായമുള്ള കുട്ടിയ്‌ക്കൊപ്പം വിക്രമിന് അഭിനയിക്കാമെങ്കില്‍ തനിക്ക് ഐറ്റം ഡാന്‍സും കളിയ്ക്കാമെന്ന് കസ്തൂരി

suji
മകളുടെ പ്രായമുള്ള കുട്ടിയ്‌ക്കൊപ്പം വിക്രമിന് അഭിനയിക്കാമെങ്കില്‍ തനിക്ക് ഐറ്റം ഡാന്‍സും കളിയ്ക്കാമെന്ന് കസ്തൂരി

വിക്രം നായകനായി എത്തി സാമിയുടെ രണ്ടാം ഭാഗം റിലീസിനൊരുങ്ങുകയാണ്. ഹരി സംവിധാനം ചെയ്യുന്ന സാമി 2 ന്റെ ടീസര്‍ ഈയിടെ പുറത്തുവിട്ടിരുന്നു. സമ്മിശ്ര പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്.

അതിന് പിന്നാലെ തമിഴ് നടി കസ്തൂരി സാമി ടീസറിനെ ട്രോളി രംഗത്ത് വന്നു. ടീസറിന് തമിഴ് പടം 2 എന്ന പുതിയ ചിത്രത്തിന്റെ ടീസറുമായി ബന്ധമുണ്ടെന്നും വെറും ടേംപ്ലേറ്റ് ഷോട്ടുകള്‍ നിരത്തിയാണ് സാമി 2 വിന്റെ ടീസര്‍ ഒരുക്കിയിട്ടുള്ളതെന്നും കസ്തൂരി ട്വീറ്റ് ചെയ്തു. ഇത് കണ്ട് വിക്രം ഫാന്‍സ് കിളവിയായിട്ടും ഐറ്റം ഡാന്‍സ് കളിച്ചു നടക്കാന്‍ നാണമില്ലെയെന്ന് കസ്തൂരിയോട് ചോദിച്ചു. തമിഴ് പടം 2ല്‍ കസ്തൂരി ഒരു ഐറ്റം ഡാന്‍സ് ചെയ്യുന്നുണ്ട്.

ഇതുകേട്ട കസ്തൂരി ഫാന്‍സിന് തിരിച്ചടി നല്‍കി. മകളുടെ പ്രായം വരുന്ന നടിമാര്‍ക്കൊപ്പം അഭിനയിക്കാന്‍ വിക്രമിന് പറ്റുമെങ്കില്‍ ഈ പ്രായത്തില്‍ എനിക്ക് ഐറ്റം ഡാന്‍സ് കളിക്കാമെന്ന് കസ്തൂരി പറഞ്ഞു.

 

Read more topics: kasturi, vikram fans
English summary
kasturi replied vikram fans troll
topbanner

More News from this section

Subscribe by Email