Saturday April 21st, 2018 - 3:16:pm
topbanner

പാര്‍വതിയ്ക്കെതിരെ സൈബര്‍ ആക്രമണം: ജാമ്യത്തിലിറങ്ങിയ പ്രിന്റോയ്ക്ക് ജോലി വാഗ്ദാനം ചെയ്ത് കസബയുടെ നിര്‍മാതാവ്

Jikku Joseph
പാര്‍വതിയ്ക്കെതിരെ സൈബര്‍ ആക്രമണം: ജാമ്യത്തിലിറങ്ങിയ പ്രിന്റോയ്ക്ക് ജോലി വാഗ്ദാനം ചെയ്ത് കസബയുടെ നിര്‍മാതാവ്

നടി പാര്‍വതിയ്ക്കെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെ സൈബര്‍ ആക്രമണം നടത്തിയ കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ വടക്കാഞ്ചേരി സ്വദേശി പ്രിന്റോയ്ക്ക് ജോലി വാഗ്ദാനം ചെയ്ത് കസബയുടെ നിര്‍മാതാവ്. മമ്മുട്ടി ചിത്രമായ കസബയുടെ നിര്‍മാതാവ് ജോബി ജോര്‍ജാണ് പ്രതിക്ക് വിദേശത്ത് ജോലി വാഗ്ദാനം ചെയ്തിരിക്കുന്നത്.

പ്രിന്റോയ്ക്ക് ഓസ്‌ട്രേലിയയിലോ, ദുബായിലോ, യു.കെയിലോ പ്രിന്റോയ്ക്ക് തന്റെ മരണം വരെ ജോലി വാഗ്ദാനം ചെയ്യുന്നതായി ജോബി ജോര്‍ജിന്റെ പേരിലുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നത്.



മുന്‍പ് കസബയെ വിമര്‍ശിച്ച പാര്‍വതിയെയും ഗീതു മോഹന്‍ദാസിനെയും ആന്റി എന്ന് അഭിസംബോധന ചെയ്ത് കൊണ്ട് ജോബി പോസ്റ്റ് ചെയ്ത കുറിപ്പും ഏറെ ചര്‍ച്ചയായിരുന്നു.

ഗീതു ആന്റിയും, പാര്‍വതി ആന്റിയും അറിയാന്‍ കസബ നിറഞ്ഞ സദസില്‍ ആന്റിമാരുടെ ബര്‍ത്തഡേ തീയതി പറയാമെങ്കില്‍ എന്റെ ബര്‍ത്തഡേ സമ്മാനമായി പ്രദര്‍ശിപ്പിക്കുന്നതായിരിക്കും എന്നായിരുന്നു അന്ന് ജോബി കുറിച്ചത്.

സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന പാര്‍വതിയുടെ പരാതിയിലാണ് പെയിന്റിംഗ് പണിക്കാരനായ വടക്കാഞ്ചേരി സ്വദേശി സി.എല്‍. പ്രിന്റോ കഴിഞ്ഞ ദിവസം അറസ്റ്റിലായത്. കടുത്ത മമ്മൂട്ടി ആരാധകനായ പ്രിന്റോ നടിക്കെതിരെ അധിക്ഷേപകരമായ പോസ്റ്റുകള്‍ പ്രചരിപ്പിച്ചുവെന്നായിരുന്നു കണ്ടെത്തല്‍. പ്രിന്റോയെ പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയുണ്ടായി.

സാമൂഹ്യമാധ്യമങ്ങളില്‍ നടന്ന സൈബര്‍ ആക്രമണ കേസില്‍ ഒരാള്‍ കൂടി ഇന്ന് പോലീസ് പിടിയിലായി. കൊല്ലം ചാത്തന്നൂര്‍ സ്വദേശി റോജനാണ് അറസ്റ്റിലായത്. കോളേജ് വിദ്യാര്‍ത്ഥിയായ റോജന്‍ പാര്‍വതിയെ മാനഭംഗപ്പെടുത്തുമെന്ന് ഇന്‍സ്റ്റഗ്രാമിലൂടെ സന്ദേശം അയച്ചതായുള്ള കണ്ടെത്തലിലാണ് എറണാകുളം സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തത്.

കസബ എന്ന സിനിമയുമായി ബന്ധപ്പെട്ട് നടി നടത്തിയ വിമര്‍ശനമാണ് സൈബര്‍ ആക്രമണത്തിന് ഇടയാക്കിയത്. സിനിമയിലെ ചില ഡയലോഗുകള്‍ സ്ത്രീ വിരുദ്ധമാണെന്നും മുതിര്‍ന്ന നടന്മാര്‍ ഇത്തരം വേഷങ്ങള്‍ ചെയ്യുന്നത് സങ്കടകരമാണെന്നും ഐഎഫ്എഫ്കെ ഓപ്പണ്‍ ഫോറത്തില്‍ നടിയുടെ പരാമര്‍ശമാണ് വിവാദങ്ങള്‍ക്ക് തുടക്കം. ഇതിനു പിന്നാലെ ഒരു വിഭാഗം സിനിമ പ്രവര്‍ത്തകരും ഫാന്‍സുകാരും നടിക്കെതിരെ രംഗത്തെത്തിയിരുന്നു.

English summary
kasaba producer offers job who got arrested in actress parvathy's complaint

More News from this section

Subscribe by Email