Friday September 21st, 2018 - 3:34:pm
topbanner
Breaking News

കസബ ചിത്രത്തിനെതിരെ കസബ പോലീസിന്റെ കേസ്

rajani
കസബ ചിത്രത്തിനെതിരെ കസബ പോലീസിന്റെ കേസ്

കോഴിക്കോട്: മമ്മൂട്ടിയുടെ കസബ സിനിമക്കെതിരെ കസബ പോലീസ് കേസെടുത്തത് . സ്ത്രീത്വത്തെ അവഹേളിക്കുന്ന ദൃശ്യങ്ങളും സംഭാഷണങ്ങളും ഉണ്ടെന്ന് വ്യക്തമായതിനാലാണ് കസബ സിനിമയുടെ നിര്‍മ്മാതാവിനും വിതരണക്കാരനും ചിത്രം പ്രദര്‍ശിപ്പിച്ച ശ്രീ തിയറ്റേറിനും എതിരെ കസബ സിഐ പി.പ്രമോദ് കേസെടുത്തത്. ചേവായൂര്‍ സ്വദേശി നല്‍കിയ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്.

സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതിനെതിരെയുളള 1983ലെ ചട്ടത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്. ആരോപണം പരിശോധിക്കാനായി വനിത തഹസില്‍ദാര്‍ ചിത്രം കണ്ട് സാക്ഷ്യപ്പെടുത്തണമെന്ന് കളക്ടര്‍ക്ക് പോലീസ് അപേക്ഷ നല്‍കിയിരുന്നു.

എന്നാല്‍ ഇതില്‍ നടപടി എടുക്കാത്തതിനെ തുടര്‍ന്ന് പോലീസ് തന്നെ സിനിമ കാണുകയും ഐപിസി 292ാം വകുപ്പ് പ്രകാരവും ഛായാഗ്രഹണ നിയമത്തിലെ ഏഴാംവകുപ്പ് പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തു.

പ്രണയാഭ്യര്‍ഥന നിരസിച്ച എഞ്ചി. വിദ്യാര്‍ഥിനിയെ ക്ലാസില്‍ കയറി തലയ്ക്കടിച്ചുകൊന്നു

'കുട്ടിപ്പട്ടാളത്തിൽ': കുട്ടികളോട് അശ്ലീല ചോദ്യങ്ങൾ: അവതാരകയ്‌ക്കെതിരേ മനുഷ്യാവകാശ കമ്മീഷനും

പെണ്‍വാണിഭം: ദമ്പതികള്‍ നശിപ്പിച്ചത് 5000 പെണ്‍കുട്ടികളെ

 

Read more topics: kasaba, movie, register, police, case
English summary
kasaba movie register police case
topbanner

More News from this section

Subscribe by Email