Wednesday May 23rd, 2018 - 2:12:pm
topbanner

കസബ വിവാദം ; മാപ്പു പറയുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടു പോലുമില്ലെന്ന് പാര്‍വതി

suji
കസബ വിവാദം ; മാപ്പു പറയുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടു പോലുമില്ലെന്ന് പാര്‍വതി

കസബ വിവാദത്തില്‍ പ്രതികരണവുമായി നടി പാര്‍വതി.മാപ്പു പറയുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടു പോലുമില്ല. ദി എക്കണോമിക്‌സ് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതി വിവാദ വിഷയത്തെ കുറിച്ച് പ്രതികരിച്ചത്.

സ്ത്രീവിരുദ്ധതയെ താന്‍ ഇനിയും എതിര്‍ക്കുമെന്നും മറ്റാര്‍ക്കെങ്കിലും വേണ്ടി സ്വന്തം അഭിപ്രായങ്ങള്‍ മൂടി വെയ്ക്കുക എന്നതിനോട് യോജിക്കാന്‍ കഴിയില്ലെന്നും പാര്‍വതി .മിതത്വം പാലിക്കാന്‍ ഒരുപാട് പേര്‍ എന്നെ ഉപദേശിച്ചു. ഞാന്‍ പറഞ്ഞു മിണ്ടാതിരിക്കുന്നത് കൊണ്ട് കിട്ടുന്ന വര്‍ക്കുകള്‍ എനിക്ക് വേണ്ട. എനിക്ക് ജോലി കിട്ടിയില്ലെങ്കില്‍, ഞാന്‍ അവസരങ്ങള്‍ ഉണ്ടാക്കി എടുക്കും. സിനിമ നിര്‍മ്മിക്കാനും സംവിധാനം ചെയ്യാനുമൊക്കെയുള്ള ശക്തി എനിക്ക് കഴിഞ്ഞ ദിവസത്തെ സംഭവങ്ങള്‍ കൊണ്ട് വര്‍ദ്ധിച്ചിട്ടേയുള്ളു' പാര്‍വതി വ്യക്തമാക്കി.

'മമ്മൂട്ടി പറഞ്ഞ കാര്യത്തില്‍ പൂര്‍ണ തൃപ്തി ഉണ്ടെന്ന് എനിക്ക് പറയാന്‍ സാധിക്കില്ല. പക്ഷെ, അദ്ദേഹം സംസാരിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. ഞാന്‍ മെസേജ് അയച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇതൊക്കെ എനിക്ക് ശീലമായെന്നാണ്. അപ്പോള്‍ അത് മറ്റൊരു സംഭവമായിരുന്നു. പിന്നീട് അത് എന്നെക്കുറിച്ചോ അദ്ദേഹത്തെക്കുറിച്ചോ അല്ല എന്നുള്ള ലെവലിലേക്ക് കാര്യങ്ങള്‍ മാറി. അത് എല്ലാവരെക്കുറിച്ചുമായി' പാര്‍വതി പറഞ്ഞു.

 

Read more topics: kasaba, parvathy
English summary
kasaba controversy not think to say sorry parvathy

More News from this section

Subscribe by Email