Friday September 21st, 2018 - 9:22:pm
topbanner

ഇനിയെങ്കിലും ബഹുമാനിക്കാം സണ്ണി ലിയോണിനെ; കണ്ണെടുക്കാന്‍ കഴിയാത്ത ട്രെയിലറുമായി കരണ്‍ജീത്ത് കൗര്‍

suji
ഇനിയെങ്കിലും ബഹുമാനിക്കാം സണ്ണി ലിയോണിനെ; കണ്ണെടുക്കാന്‍ കഴിയാത്ത ട്രെയിലറുമായി കരണ്‍ജീത്ത് കൗര്‍

ദില്ലി: സണ്ണി ലിയോണ്‍, അതെ അവര്‍ ഒരു പോണ്‍ നായികയാണ്. പക്ഷെ നീലച്ചിത്രങ്ങളിലേക്ക് എത്തുന്നതിന് മുന്‍പ് അവര്‍ കരണ്‍ജീത്ത് കൗര്‍ എന്ന സാധാരണക്കാരി ആയിരുന്നു. അവിടെ നിന്നുമുള്ള ജീവിതം എങ്ങിനെ നീലച്ചിത്രങ്ങളിലേക്കും ഒടുവില്‍ ഇന്ത്യന്‍ സിനിമാ രംഗത്തേക്കും എത്തിയെന്ന് വ്യക്തമാക്കുന്ന താരത്തിന്റെ ജീവിത കഥയാണ് കരണ്‍ജീത്ത് കൗര്‍: ദി അണ്‍ടോള്‍ഡ് സ്‌റ്റോറി ഓഫ് സണ്ണി ലിയോണ്‍ എന്ന വെബ് സീരീസ്.

ചിത്രത്തിന്റെ ട്രെയിലര്‍ അണിയറക്കാര്‍ പുറത്തുവിട്ടതോടെ ആരാധകര്‍ ഇതിനായി കാത്തിരിക്കുകയാണ്. കണ്ണെടുക്കാന്‍ കഴിയാത്ത സണ്ണി ലിയോണ്‍ എന്ന വ്യക്തിയിലേക്ക് ഇറങ്ങുന്ന ജീവിതവുമായി അടുത്ത് നില്‍ക്കുന്നതാണ് കഥയെന്ന് ട്രെയിലര്‍ വ്യക്തമാക്കുന്നു.

കാനഡയിലെ ഇന്ത്യന്‍ കുടിയേറ്റക്കാരായ രക്ഷിതാക്കള്‍ക്ക് പിറന്ന കരണ്‍ജീത്ത് കൗര്‍ വോഹ്‌റ കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ നിന്നും രക്ഷപ്പെടുത്താനാണ് അശ്ലീല ചിത്രങ്ങളുടെ ഭാഗമാകുന്നത്. 2016ല്‍ സണ്ണി ലിയോണ്‍ നേരിട്ട ഒരു അഭിമുഖവും ട്രെയിലറില്‍ കാണിക്കുന്നുണ്ട്. തെരുവിലെ ലൈംഗിക തൊഴിലാളിയും, നീലച്ചിത്ര നായികയും തമ്മില്‍ എന്ത് വ്യത്യാസമെന്ന തരത്തില്‍ മോശം വാക്കുകള്‍ ഉപയോഗിച്ചായിരുന്നു അവതാരകന്റെ അഭിമുഖം. അന്ന് ഏറെ വിവാദവുമായി ഈ അഭിമുഖം.

ട്രെയിലര്‍ കണ്ട് തീരുമ്പോള്‍ തന്നെ സണ്ണിയോട് ഒരു ബഹുമാനം തോന്നുന്നുവെങ്കില്‍ അത്ഭുതപ്പെടാനില്ല. വെബ് സീരീസ് ജൂലൈ 16 മുതല്‍ സംപ്രേക്ഷണം തുടങ്ങും.

English summary
karenjit kaur the untold story of sunny leone trailer
topbanner

More News from this section

Subscribe by Email