Sunday June 24th, 2018 - 11:52:pm
topbanner
Breaking News

കരീനയുടെ ബാഗിന്റെ വില കേട്ടാൽ ഞെട്ടും

Mithun muyyam
കരീനയുടെ ബാഗിന്റെ വില കേട്ടാൽ ഞെട്ടും

മുംബൈ: ഇപ്പോൾ സമൂഹ മാധ്യമം ചർച്ച ചെയ്യുന്ന വിഷയങ്ങളിൽ ഒരു ബാഗുമുണ്ട്. സംശയമുണ്ടോ. സംഭവം സത്യമാണ്. അതിന്റെ ഉടമയുടെ പേരും വിലയും അറിഞ്ഞാൽ ഏവരും ഞെട്ടും. ബോളിവു‍ഡിന്റെ താര റാണി കരീന കപൂറിന്റെ ബാഗിനെകുറിച്ചാണ് പറയുന്നത്.

ബിർകിൻ 35 റഫ് കസേക്ക് എപ്സം മോഡലിലുള്ള ഈ കിടിലൻ ബാഗിന്റെ വില എത്രയെന്നല്ലേ? നമ്മളിൽ പലരും ഒരു കാറിനു വേണ്ടി മുടക്കുന്ന വിലയോ ചിലപ്പോൾ അതിനേക്കാൾ അധികമോ ആണ്! ആറു ലക്ഷത്തിനും പത്തു ലക്ഷത്തിനും ഇടയിലാണ് ബാഗിന്റെ വില. സ്വിഫ്റ്റിന്റെ പുതിയ മോഡൽ കാറിന്റെ വില അഞ്ചു ലക്ഷം മുതലാണ് തുടങ്ങുന്നത് എന്നുകൂടി കേൾക്കുമ്പോഴാണ് ആഡംബരത്തിന്റെ വലുപ്പം ബോധ്യമാകുന്നത്‌.

ബ്രൗൺ നിറത്തിലും ബ്ലാക്ക് നിറത്തിലുമൊക്കെയുള്ള ബാഗുകൾ കരീനയ്ക്കു സ്വന്തമായുണ്ട്. ഇനി ഈ ബാഗ് സ്വന്തമാക്കുക എന്നത് അത്ര ഈസിയായുള്ളൊരു കാര്യമല്ല. ഷോപ്പുകളിൽ പോയി മറ്റു ബാഗുകൾ തിരഞ്ഞെടുക്കുന്നതുപോലെ കഴിയുകയുമില്ല.

ലക്ഷൂറിയസ് ആയ ഈ ബാഗ് സ്വന്തമാക്കാൻ ബ്രാൻഡിന്റെ ചില നിർദ്ദേശങ്ങളും പാലിക്കേണ്ടതുണ്ട്. പലപ്പോഴും ബാഗിനായുള്ള കാത്തിരിപ്പ് ഏറെ നീളും, ചിലപ്പോൾ അഞ്ചോ ആറോ വർഷം നീണ്ടേക്കാം. തീർന്നില്ല, വാങ്ങാൻ ഉദ്ദേശിക്കുന്നവരുടെ മുൻകാല പർച്ചേസും കമ്പനിയുമായുള്ള ബന്ധവുമൊക്കെ പരിഗണിക്കപ്പെടും. അതിനിപ്പോ സാധാരണക്കാരെന്നോ സെലിബ്രിറ്റികളെന്നോ ഒന്നുമില്ല. കരീനയ്ക്കു പുറമെ ബിടൗൺ സുന്ദരികളായ ദീപിക പദുക്കോണും സോനം കപൂറുമൊക്കെ ഈ ബാഗിന്റെ ഫാൻസാണ്. എന്നാൽ ഇതറിഞ്ഞ സാധാരണക്കാർ മൂക്കത്തു വിരൽ വെച്ചുപോയി.

 

Read more topics: kareena, price, bag,
English summary
kareena using high price bag

More News from this section

Subscribe by Email