Sunday December 16th, 2018 - 7:03:pm
topbanner

ഈ പരദൂഷണം ഒന്ന് നിര്‍ത്താമോ? കരീനയോട് മലൈകയുടെ ഉപദേശം

suji
ഈ പരദൂഷണം ഒന്ന് നിര്‍ത്താമോ? കരീനയോട് മലൈകയുടെ ഉപദേശം

കരീന കപൂര്‍ ഖാനും, മലൈക അറോറയും വലിയ സുഹൃത്തുക്കളൊക്കെ തന്നെയാണ്. അതുകൊണ്ട് തന്നെ എന്തും തുറന്ന് പറയാനുള്ള സ്വാതന്ത്ര്യവും ഉണ്ട്. എന്നാല്‍ ഒരു ചാറ്റ് ഷോയില്‍ പങ്കെടക്കവെ കരീനയെക്കുറിച്ച് മലൈക നടത്തിയ അഭിപ്രായപ്രകടനം ഒരല്‍പ്പം ഓവറായില്ലേ എന്നാണ് വിമര്‍ശകരുടെ ചോദ്യം.

നേഹ ധൂപിയയുടെ ചാറ്റ്‌ഷോയിലാണ് മലൈകയും, സഹോദരി അമൃത അറോറയും പങ്കെടുത്തത്. സുഹൃത്ത് കരീനയക്ക് നല്‍കാന്‍ ആഗ്രഹിക്കുന്ന ഉപദേശം എന്തെന്നായിരുന്നു നേഹയുടെ ചോദ്യം. ഉടന്‍ മറുപടി വരുന്നു, കരീനേ പരദൂഷണം ഒന്ന് നിര്‍ത്തൂ.

കരീനയുടെ ഈ സ്വഭാവത്തെക്കുറിച്ച് ആദ്യമായി പറയുന്ന ആളല്ല മലൈക. നേരത്തെ കരണ്‍ ജോഹറും, രണ്‍ബീര്‍ കപൂറുമെല്ലാം ബിബോയുടെ ഈ മികവിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. സിനിമാ മേഖലയിലെ ചൂടന്‍ വാര്‍ത്തകള്‍ അറിയാന്‍ കരീനയെ വിളിച്ചാല്‍ മതിയത്രേ.

എന്നാലും അടുത്ത സുഹൃത്തിന്റെ ചെവിയില്‍ പറയേണ്ട കാര്യം നാട്ടുകാരുടെ മുന്നില്‍ വെച്ച് പറഞ്ഞത് ശരിയായോ എന്നാണ് ഉയരുന്ന സംശയം.

 

Read more topics: Kareena Kapoor, Malaika
English summary
Kareena Kapoor Khan stop gossiping Malaika Aroras advice to friend
topbanner

More News from this section

Subscribe by Email