Wednesday September 19th, 2018 - 8:54:am
topbanner
Breaking News

മുസ്ലീമിനെ കെട്ടി, മകന് തൈമൂറെന്ന് പേരിട്ടു; കരീനയ്ക്ക് ട്രോള്‍, രക്ഷയ്‌ക്കെത്തി സ്വര ഭാസ്‌കര്‍

suji
 മുസ്ലീമിനെ കെട്ടി, മകന് തൈമൂറെന്ന് പേരിട്ടു; കരീനയ്ക്ക് ട്രോള്‍, രക്ഷയ്‌ക്കെത്തി സ്വര ഭാസ്‌കര്‍

കത്വ ലൈംഗിക പീഡനത്തില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട കരീന കപൂര്‍ ഖാന് നേരെ സോഷ്യല്‍ മീഡിയ അക്രമണം. ജസ്റ്റിസ് ഫോര്‍ ചൈല്‍ഡ് എന്ന ചിത്രം വൈറലായതോടെയാണ് ട്രോളുകളുടെ ആരംഭം.

സഹതാരം സ്വര ഭാസ്‌കറാണ് എട്ട് വയസ്സുകാരിക്ക് നീതി ലഭ്യമാക്കണമെന്ന സന്ദേശവുമായി നില്‍ക്കുന്ന കരീനയുടെ ചിത്രം പങ്കുവെച്ചത്. എന്നാല്‍ ഇതോടെ മുസ്ലീമിനെ കല്ല്യാണം കഴിച്ചതിനും, മകന് തൈമൂറെന്ന് പേരിട്ടതിനും സോഷ്യല്‍ മീഡിയ അക്രമണം വ്യാപകമായി.

ഒരു മുസ്ലീമിനെ കെട്ടിയതില്‍ നാണക്കേട് തോന്നണം, കിരാതനായ ഇസ്ലാമിക ഭീകരന്റെ പേര് മകന് നല്‍കി തുടങ്ങി ആരോപണങ്ങളാണ് പിന്നാലെ എത്തിയത്. എന്നാല്‍ സ്വര ഭാസ്‌കര്‍ ഇതോടെ പ്രതികരണവുമായി രംഗത്തെത്തി. 'നിങ്ങള്‍ ജീവിക്കുന്നത് തന്നെ അപമാനമാണ്. വെറുപ്പ് നിറയ്ക്കാനൊരു തലച്ചോറും, അത് പുറംതള്ളാനൊരു വായും ദൈവം നല്‍കി. നിങ്ങള്‍ ഇന്ത്യക്കും ഹിന്ദുക്കള്‍ക്കും അപമാനമാണ്', സ്വര തിരിച്ചടിച്ചു.

 

Read more topics: kareena, swara bhasker , muslim
English summary
kareena gets trolled for marrying a muslim swara bhasker comes to her rescue
topbanner

More News from this section

Subscribe by Email