topbanner
Thursday August 17th, 2017 - 10:51:pm
topbanner

'കാപ്പുചീനോ'യിലെ 'എങ്ങനെ പാടേണ്ടു ഞാൻ' ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തു

suvitha
'കാപ്പുചീനോ'യിലെ 'എങ്ങനെ പാടേണ്ടു ഞാൻ' ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തു

​കൊച്ചി: മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ മ്യൂസിക്247, 'കാപ്പുചീനോ'യിലെ "എങ്ങനെ പാടേണ്ടു ഞാൻ" എന്ന ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തു. ഈ ഗാനം ആലപിച്ചിരിക്കുന്നത് പി ജയചന്ദ്രനും മഞ്ജരിയും ചേർന്നാണ്. വേണു വി ദേശം രചിച്ച വരികൾക്ക് ഹിഷാം അബ്ദുള്‍ വഹാബ് ഈണം പകർന്നിരിക്കുന്നു.

നൗഷാദ് സംവിധാനം നിർവഹിച്ച 'കാപ്പുചീനോ'യിൽ അനീഷ് ജി മേനോൻ, അന്‍വര്‍ ഷരീഫ്, ധര്‍മജന്‍ ബോൾഗാട്ടി, ശരണ്യ, അനീറ്റ, സുധി കോപ്പ, കണാരൻ ഹരീഷ്, സുനിൽ സുഖദ എന്നിവർ അഭിനയിക്കുന്നുണ്ട്. നൗഷാദ്, ജോഫി പലയൂര്‍, റെജികുമാര്‍ കെ എന്നിവർ ചേർന്നാണ് കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം നൂറുദ്ദീന്‍ ബാവയും ചിത്രസംയോജനം സജിത്ത് പനങ്ങാടുമാണ്‌ നിർവഹിച്ചിരിക്കുന്നത്. ബിബിൻ അശോകിന്റെയാണ് പശ്ചാത്തലസംഗീതം. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ. പാനിങ് കാം ഫിലിംസിന്റെ ബാനറില്‍ ഡോ. സ്‌കോട്ട് ചാക്കോ ജോൺ ചിത്രം നിർമിച്ചിരിക്കുന്നു.

English summary
The video of 'engne paadendu njan' the film kapuchino song was released
topbanner topbanner

More News from this section

Subscribe by Email