Wednesday September 26th, 2018 - 10:42:am
topbanner

കൈക്കുഞ്ഞുമായി 40 അടി ഉയരമുള്ള മതിലില്‍ നിന്ന് വീണ കങ്കണയുടെ കാലൊടിഞ്ഞു

suji
കൈക്കുഞ്ഞുമായി 40 അടി ഉയരമുള്ള മതിലില്‍ നിന്ന് വീണ കങ്കണയുടെ കാലൊടിഞ്ഞു

സിനിമാ ഷൂട്ടിങ്ങിനിടെ ചാട്ടം തെറ്റി നിലത്തുവീണ നടി കങ്കണയ്ക്ക് കാലിന് പരിക്കേറ്റു.ജോദ്പൂരിലെ മരണ്‍ഗഡ് തോട്ടയില്‍ നടന്ന മണികര്‍ണികയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം.

ദാമോദര്‍ എന്ന ദത്തുപുത്രനെ പുറത്തു വച്ചുകെട്ടി ഝാന്‍സി റാണി കുതിരപ്പുറത്തു 40 അടി ഉയരമുള്ള മുകളിലൂടെ ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് കങ്കണയുടെ കണങ്കാലിന് പരിക്കേറ്റത്. ഉടന്‍ തന്നെ നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തുടര്‍ന്ന് കാലിന് ബാന്‍ഡേജ് ഇട്ടശേഷം താരം ആശുപത്രി വിട്ടു.

നടിക്ക് ഒരാഴ്ചത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. മണികര്‍ണികയുടെ ഷൂട്ടിംഗിനിടയില്‍ ഇതു രണ്ടാം തവണയാണ് കങ്കണയ്ക്ക് പരിക്കേല്‍ക്കുന്നത്. നേരത്തെ സഹനടന്‍ നഹാര്‍ പാണ്ഡ്യയുടെ വാളുകൊണ്ട് കങ്കണയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു.

 

Read more topics: kangana ranaut, injured,shooting
English summary
kangana ranaut injured while shooting
topbanner

More News from this section

Subscribe by Email