Saturday December 15th, 2018 - 3:29:am
topbanner

കമല്‍ഹാസന്റെ ഇന്ത്യന്‍ 2 വിൽ കാജല്‍ ആഗര്‍വാള്‍ നായികയാകുന്നു

RA
കമല്‍ഹാസന്റെ ഇന്ത്യന്‍ 2 വിൽ കാജല്‍ ആഗര്‍വാള്‍ നായികയാകുന്നു

കമല്‍ഹാസന്റെ ഇന്ത്യന്‍ 2 വീണ്ടും എത്തുമ്പോൾ ചിത്രത്തിൽ കമല്‍ഹാസന്റ നായിക വേഷത്തില്‍ കാജല്‍ ആഗര്‍വാൾ എത്തും. 22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കമല്‍ഹാസന്റെ ഇന്ത്യന്‍ 2വിന്റെ രണ്ടാം വരവ്. ഹൈദരാബാദ് ആണ് ചിത്രത്തിന്റ പ്രധാന ലൊക്കേഷനുകളിലൊന്ന്. ബോളിവുഡ് താരം അജയ് ദേവ്ഗണും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട് എന്നാണറിയുന്നത്.

ആദ്യ ഭാഗത്തിന്റെ ക്ലൈമാക്സില്‍ ചിത്രത്തിന്റെ് രണ്ടാം ഭാഗം ഉണ്ടാവുമെന്ന് സൂചിപ്പിച്ചുകൊണ്ടായിരുന്നു അവസാനിപ്പിച്ചിരുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഫസ്റ്റ്ലുക്ക് പോസ്റ്ററിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.തമിഴിനു പുറമെ ചിത്രം ഒരേസമയം തെലുങ്ക്, ഹിന്ദി ഭാഷകളിലും മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തുന്നുണ്ട്.

English summary
kamalhassan indian movie secondpart
topbanner

More News from this section

Subscribe by Email