Wednesday September 26th, 2018 - 2:29:am
topbanner

പനീര്‍സെല്‍വത്തെ പിന്തുണച്ച് നടന്‍ കമല്‍ഹാസന്‍

Jikku Joseph
പനീര്‍സെല്‍വത്തെ പിന്തുണച്ച് നടന്‍ കമല്‍ഹാസന്‍

തമിഴ്‌നാട് കാവല്‍ മുഖ്യമന്ത്രി പനീര്‍സെല്‍വത്തിനു പിന്തുണയുമായി നടന്‍ കമല്‍ഹാസന്‍. പനീര്‍സെല്‍വം മികച്ച രീതിയില്‍ ഭരണം നടത്തിയിരുന്നതായും അദ്ദേഹം തുടരനാാണ് താന്‍ ആഗ്രഹിക്കുന്നതെന്നും കമല്‍ ഹാസന്‍ പറഞ്ഞു.

എന്തുകൊണ്ടാണ് പനീര്‍സെല്‍വത്തിനു കുറച്ചുസമയംകൂടി അനുവദിക്കാതിരുന്നത്. അദ്ദേഹം തന്റെ ജോലി ഭംഗിയായി നിര്‍വഹിച്ചു. ജനങ്ങള്‍ക്ക് അദ്ദേഹത്തെ ഇഷ്ടമില്ലെങ്കില്‍ സ്ഥാനത്തുനിന്നു പുറത്താക്കാന്‍ പാര്‍ട്ടിക്കു കഴിയും. ഇപ്പോഴത്തെ സാഹചര്യങ്ങള്‍ക്ക് ഒരു ശുഭമായ അന്ത്യമല്ല സംഭവിച്ചിരിക്കുന്നത്.

ശശികല എന്ന യാതാര്‍ഥ്യം എന്നെ വേദനിപ്പിക്കുന്നെന്നും കമല്‍ഹാസന്‍ കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ ആളുകള്‍ ഒപ്പമുണ്ടെന്ന കാരണം നിരത്തി ശശികല അംഗീകാരം ആവശ്യപ്പെടാന്‍ പാടില്ലെന്നും ഭരണം അറിയില്ലെങ്കില്‍ ഇവിടെ ആയിരിക്കുവാന്‍ അവര്‍ക്ക് അര്‍ഹതയില്ലെന്നും അദ്ദേഹം പറഞ്ഞു.

English summary
kamalahasan supporting o.panneerselvam
topbanner

More News from this section

Subscribe by Email